അയലത്തെ ഇത്തമാർ
സഫിയ തുടരുന്നു…
പിറ്റേ ദിവസം. ഒരു രാഷ്ട്രീയ പ്രവർത്തകനെ വെട്ടി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചു പാർട്ടി മിന്നൽ ഹർത്താൽ പ്രഖ്യാപിച്ചു. ഞാൻ ഒരു പണിയും ഇല്ലാതെ വീട്ടിൽ ഇരിക്കുമ്പോൾ ആണ് ഫാത്തിമ ഇത്ത ഫോണ് വിളിച്ചു തിരക്കില്ലെങ്കിൽ എന്നോട് അങ്ങോട്ട് ഒന്ന് ചെല്ലാൻ പറഞ്ഞത്. എനിക്ക് ഉള്ളിൽ ഭയമായി.
സഫിയാത്ത എങ്ങാനും ഉമ്മയോട് പറഞ്ഞു കാണോ. എന്തെകിലും ആവട്ടെ എന്ന് വിചാരിച്ചു ഞാൻ ഡ്രസ്സ് എല്ലാം മാറി അങ്ങോട്ട് ചെന്നു. അവിടെ ചെന്നപ്പോൾ സഫിയാത്ത ഒരുങ്ങി നില്കുന്നുണ്ട്. എന്നെ കണ്ടപ്പോൾ ഫാത്തിമ ഇത്ത വന്നു എന്നോട് സഫിയാത്തയെ ഒന്ന് വീട് വരെ കൊണ്ട് ചെന്ന് ആക്കി കൊടുക്കാമോ എന്ന് ചോദിച്ചു.
ഇക്ക വരാം എന്ന് പറഞ്ഞത് ആയിരുന്നു. പക്ഷെ ഒരു ലോഡ് വരുന്നുണ്ട്. അത് കൊണ്ട് ഇപ്പോ വരാൻ പറ്റില്ലാന്നു വിളിച്ചു പറഞ്ഞു. ഇക്കയാ പറഞ്ഞത് നിന്നെ വിളിക്കാൻ. നിനക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ലാലോ. ഞാൻ ഇല്ലാന്ന് പറഞ്ഞു. ശരിക്കും പറഞ്ഞാ സഫിയ ഇത്തയോടു ചോദിക്കാൻ നല്ല ഒരു അവസരം നോക്കി ഇരിക്കായിരുന്നു.
അങ്ങനെ ഇരിക്കുമ്പോ ഈ അവസരം പാഴാക്കാൻ ഞാൻ ശ്രമിക്കോ? എന്തായാലും ഇത്രയും പെട്ടന്ന് അതിനു അവസരം കിട്ടുമെന്ന് വിചാരിച്ചിരുന്നില്ല.
ഫാത്തിമ ഇത്ത പോയി കാറിന്റെ കീ എടുത്തു വന്നു. ഞാൻ കാർ സ്റ്റാർട്ട് ആക്കി പൊർചിനു പുറത്തേക്കു ഇട്ടു. സഫിയാത്ത എല്ലാവരോടും യാത്ര പറഞ്ഞു കാറിൽ കയറി.
അങ്ങനെ ഞങ്ങൾ യാത്ര പുറപ്പെട്ടു. കുറച്ചു നേരത്തേക്ക് ഞങ്ങൾ ഒന്നും സംസാരിച്ചില്ല. എങ്ങനെ തുടങ്ങണം എന്ന് എനിക്കും അറിയുന്നുണ്ടായിരുന്നില്ല. പിന്നെ രണ്ടും കല്പിച്ചു സംസാരിച്ചു തുടങ്ങി.
ഞാൻ : എന്താ ഇത്ത. ഇത്ര തിരക്കിട്ട് പോണേ. നാളെ പോയാൽ മതിയായിരുന്നില്ലേ?
സഫിയ : അമ്മായിക്ക് (ഭർത്താവിന്റെ ഉമ്മ) സുഖം ഇല്ലാത്തതാണ്. ഇക്കയുടെ അനിയത്തി ഉണ്ടായിരുന്നു അവിടെ അത് കൊണ്ടാ ഞാൻ ഇങ്ങോട്ട് പൊന്നെ. അവരു ഇന്ന് പോകും. അത് കൊണ്ട് ഇന്ന് തന്നെ പോയെ പറ്റൂ.
ഞാൻ : ഓക്കേ..
പിന്നെ കുറച്ചു നേരത്തേക്ക് സംസാരം ഒന്നും ഇല്ല. കുറച്ചു കഴിഞ്ഞപ്പോ ഞാൻ ഇത്തയോട് ചോദിക്കാൻ തന്നെ തീരുമാനിച്ചു.
ഞാൻ : ഞാൻ ഒരു കാര്യം ചോദിച്ചാ സത്യം പറയോ?
സഫിയ : എന്താ ചോദിക്ക്.
ഞാൻ : എന്നെയും റുബീനയെയും അങ്ങനെ ഒരു സാഹചര്യത്തിൽ കണ്ടിട്ടും ഇത്ത എന്താ ഒന്നും പറയാഞ്ഞേ?
സഫിയ : ഞാൻ പറഞ്ഞല്ലോ. ഇനി ഇത് ആവർത്തിക്കരുതെന്ന്.
ഞാൻ : അങ്ങനെ അല്ല. ഇത്താക്ക് ദേഷ്യം ഒന്നും ഉണ്ടായില്ല. പിന്നെ ആരോടും അതിനെ കുറിച്ച് പറഞ്ഞിലാലോ? റുബീനയോട് പോലും ചോദിച്ചില്ല.
സഫിയ : അത് നീ എങ്ങനെ അറിഞ്ഞു. അവൾ നിന്നെ വിളിച്ചിരുന്നോ?
പറഞ്ഞത് അബദ്ധമായി എന്ന് എനിക്ക് തോന്നി. പിന്നെ വിളിച്ചിരുന്നു എന്ന് സമ്മതിക്കേണ്ടതായി വന്നു.
സഫിയ : അപ്പൊ നിങ്ങൾ ഇത് കുറെ കാലം ആയി. തുടങ്ങിയിട്ട് അല്ലെ?
ഞാൻ : സത്യം ആയിട്ടും ഇല്ല ഇത്താ. ഫോണ്‍ വിളിക്കാറോക്കെ ഉണ്ട്. പക്ഷെ അന്ന് ആദ്യം ആണ്.
സഫിയ : ഓക്കേ. വിശ്വസിച്ചിരിക്കുന്നു. നീ നേരെ നോക്കി വണ്ടി ഓടിക്കാൻ നോക്ക്.
ഞാൻ : ഇത്ത പറഞ്ഞില്ല.
സഫിയ : എന്ത്?
ഞാൻ: എന്താ ആരോടും പറയാതിരുന്നത് എന്ന്.
സഫിയ : എന്താ ഞാൻ എല്ലാവരോടും പറയണമായിരുന്നോ?
ഞാൻ : അയ്യോ വേണ്ട.
അയലത്തെ ഇത്തമാർ അടുത്ത പേജിൽ തുടരുന്നു.