അയൽ വീട്ടിലെ ചരക്കുകളും ഞാനും!
“അയ്യോ അജിത്.. ആ കുപ്പി മുഴുവൻ നീ അകത്താക്കിയോ…? ഓർമ്മക്കുറവ് ഉണ്ടോ നിനക്ക്..?”എന്റെ അവസ്ഥ മനസ്സിലായിട്ടേന്നോണം അവൾ എന്നോട് ചോദിച്ചു.
“ഐ തിങ്ക് സൊ..”
“പേടിക്കണ്ട…ഒന്നും പറ്റില്ല.. ഒന്ന് നല്ല രീതിയിൽ ഉറങ്ങിയാൽ മതി “.
“പക്ഷെ…”
“എന്താടാ…എന്ത് പറ്റി.…?
പേടിക്കണ്ട.. ഞാനില്ലേ..!”
“നിനക്ക് അന്നയെ അറിയാമോ…?”
“അറിയാം…നീ എല്ലാം പറഞ്ഞല്ലോ.
ഇന്നലെ നീ അവളെ കണ്ട് വരാമെന്ന് പറഞ്ഞു പോയതല്ലേ.. എവിടായിരുന്നു.പിന്നെ..
പപ്പയോടു ഞാനെല്ലാം പറഞ്ഞു കേട്ടോ…”
“സ്റ്റെല്ല….പ്ലീസ് ഹെല്പ് മി…”
ഇത്രയും നേരം അജിയുടെ വ്യൂ പോയിന്റിലൂടെ കഥ വായിച്ച നിങ്ങൾ ഇപ്പോൾ ഒരു അവിയൽ പരുവത്തിലായി എന്നെനിക്ക് മനസ്സിലായി, അത് കൊണ്ട് ഇനിയുള്ള കഥ ഞാൻ, പറഞ്ഞുതരാം.
വെള്ളിയാഴ്ച വൈകുന്നേരം 5.00 മണി.
അന്നയെ വിട്ട് പോയ ഹോട്ടലിന് അടുത്തുള്ള ബീച്ചിൽ തിരയും നോക്കി ഇരിക്കുകയാണ് അജിത്.
ജോൺ അങ്കിളിനെ കാണാൻ കോട്ടേജിൽ പോയ അജിത് അവിടെ കണ്ടത് സ്റ്റെല്ലയെ ആണ്. അവളുടെ അടുത്ത് നിന്ന് തനിക്കാവശ്യമായ കാര്യങ്ങളെല്ലാം തന്നെ അവനറിഞ്ഞു. അതിന് ശേഷം അവിടെ കിടന്ന് ഒന്നുറങ്ങി എഴുന്നേറ്റപ്പോൾ തന്നെ അജിത്തിന് ഹാങ്ങോവർ മാറി..എല്ലാ കാര്യവും അവന് ഓർമ്മ വന്നു. തന്റെ ഓർമ്മകളിലൂടെ ഒന്ന് കൂടെ യാത്ര ചെയ്യുകയാണവൻ..