അവിചാരിത അനുഭവങ്ങൾ !!
ഇനിയും എനിക്ക് സാന്ദ്രയെ കാണണമെന്ന ആഗ്രഹം വര്‍ദ്ധിച്ചതും ഞാൻ പെട്ടെന്ന് പുറത്തേക്ക് ചെന്നു.
അവിടെ എന്തോ കാര്യമായ ചർച്ച നടക്കുകയായിരുന്നു. പക്ഷേ എന്നെ കണ്ടതും അവരുടെ രഹസ്യ ചർച്ചയെ അവർ അവസാനിപ്പിച്ചു. ശേഷം സാധാരണ കാര്യങ്ങളവർ സംസാരിക്കാന്‍ തുടങ്ങി.
ഞാനും എന്റെ ഭാര്യയുമാണ് ചർച്ചാവിഷയമെന്ന് ഊഹിക്കാൻ കഴിഞ്ഞു.
അസ്വസ്ഥതയോടെ ഞാൻ മുറ്റത്തേക്ക് നോക്കി. പുതിയ റിമോട്ട് കാറിനെ സുമി മുറ്റത്ത് ഓടിച്ചു കളിച്ചുകൊണ്ടിരുന്നു.
“സാമേട്ടാ…!” പെട്ടെന്ന് സാന്ദ്ര വിളിച്ചതും അവളെ ഞാൻ നോക്കി.
“നാളെ മുതൽ എട്ടു മണിക്കാണ് ഞങ്ങടെ ക്ലാസ് തുടങ്ങുന്നത്. അപ്പോ എന്നെ നേരത്തെ കൊണ്ട് വിടുന്നതിന് ബുദ്ധിമുട്ടുണ്ടോ..?”
അവള്‍ ചോദിച്ചു.
“എന്ത് ബുദ്ധിമുട്ട്..?”
ഞാൻ ചോദിച്ചു.
“നാളെ തൊട്ട് നമുക്ക് ഏഴരക്കിറങ്ങാം.”
ഞാൻ പറഞ്ഞതും സാന്ദ്ര ആശ്വാസത്തോടെ പുഞ്ചിരിച്ചു.
സാധാരണയായി എന്നും അവള്‍ക്ക് ഒന്‍പത് മണിക്ക് എത്തിയാല്‍ മതിയായിരുന്നു. അതുകൊണ്ട് എട്ടരയ്ക്കാണ് ഞങ്ങൾ ഇറങ്ങിയിരുന്നത്. യൂണിവേഴ്‌സിറ്റിക്ക് തൊട്ടടുത്ത് തന്നെയായിരുന്നു എന്റെ ഷോപ്പിങ് മാളും. അതുകൊണ്ട് അവളെ യൂണിവേഴ്സിറ്റിയിൽ വിട്ടിട്ട് എന്റെ മാളിലേക്ക് പോകുന്നതാണ് പതിവ്. മാൾ എന്നും എട്ട് മണിക്കാണ് തുറക്കുന്നത്.