അവിചാരിത അനുഭവങ്ങൾ !!
“മോന് ചായ ഒഴിച്ചു കൊടുക്ക് സാന്ദ്രമോളെ.” അമ്മായിയും ചിരിച്ചുകൊണ്ട് ഇളയ മോളോടായി പറഞ്ഞു.
“ചായ എടുത്തു കഴിഞ്ഞു മമ്മി.. ദാ ഞാൻ കൊടുക്കാം.”
എന്റെ മുഖത്തെ വായിച്ചു പഠിക്കാൻ ശ്രമിച്ചുകൊണ്ട് സാന്ദ്ര ചായ കൊണ്ട്ത്തന്നതും ഞാൻ വാങ്ങി.
പക്ഷേ എന്റെ ഭാര്യമാത്രം എന്നെ മൈന്റ് ചെയ്യാതെ ജോലി ചെയ്തുകൊണ്ട് നിന്നു. ഉടനെ ഞാൻ പോയി അവളുടെ കവിളിൽ ഒരുമ്മ കൊടുത്തതും അവള് പെട്ടന്ന് നാണിച്ച് ചുറ്റും നോക്കി. എന്നിട്ട് ആ നാണം കലര്‍ന്ന ചിരിയെ മറയ്ക്കാൻ കഴിയാതെ അവൾ വായപൊത്തിപ്പിടിച്ചു.
എല്ലാവരും എന്നെ ആന്നെ അന്തിച്ചു നിന്ന് നോക്കുന്നത് കണ്ടതും എനിക്ക് ചമ്മലുണ്ടായി. ആദ്യമായാണ് മറ്റുള്ളവര്‍ക്ക് മുന്നില്‍ വെച്ച് എന്റെ ഭാര്യയ്ക്ക് ഞാൻ ഉമ്മ കൊടുത്തത്.
എന്റെ പ്രവര്‍ത്തിയില്‍ അവരൊക്കെ അന്തിച്ചു നിന്നെങ്കിലും അവരുടെ കണ്ണുകളില്‍ എന്റെ പ്രവര്‍ത്തിയോടുള്ള സ്വീകാര്യതയും ഞങ്ങളോടുള്ള സ്നേഹവുമെല്ലാം ഞാനും എന്റെ ഭാര്യയും കണ്ടു.
പക്ഷേ മറ്റുള്ളവര്‍ക്ക് മുന്നില്‍ വെച്ച് ഉമ്മ കൊടുത്തതിന് ജൂലി എന്റെ ചന്തിക്ക് തന്നെ നുള്ള് തന്നതും എല്ലാവരും ചിരിച്ചു.
ഞാനും ചിരിച്ചുകൊണ്ട് എന്റെ ചായയുമായി നേരെ ഹാളിലാണ് വന്നത്. അവിടെ ടിവി കണ്ടോണ്ടിരുന്ന സുമിമോൾടെ അടുത്തിരുന്നതും അവൾ എന്റെ മടിയില്‍ കേറിയിരുന്നിട്ട് പിന്നെയും ടിവിയിൽ നോക്കി.