അവിചാരിത അനുഭവങ്ങൾ !!
സുന്ദരിയായ ജൂലിടെ ഫോട്ടോ കണ്ടതും എനിക്കും അവളെ ഇഷ്ട്ടപ്പെട്ടു. ഉടനെ വിവാഹത്തിനും ഞാന്‍ സമ്മതിച്ചു. ഉടനെ ജൂലിയുടെ ഫോൺ നമ്പറിനെ വിനില എനിക്ക് അയച്ചു തരികയും ചെയ്തതോടെ ജൂലിയെ ഞാൻ വിളിച്ചും സംസാരിച്ചു.
ജൂലിക്കും എന്നെ ഇഷ്ടമാണെന്ന് എന്നോട് പറഞ്ഞു. അതോടെ ദിവസവും ഞങ്ങൾ ഫോണിൽ സംസാരിക്കാന്‍ തുടങ്ങി. രണ്ട് വര്‍ഷം ഞങ്ങൾ ചാറ്റ് ചെയ്തും വീഡിയോ കോള്‍ ചെയ്തും സംസാരിച്ചു. അങ്ങനെ ഞങ്ങൾ ശെരിക്കും പ്രണയത്തിലുമായി.
കുവൈറ്റിൽ അഞ്ചുവര്‍ഷം തുടർച്ചയായി നിന്നശേഷമാണ് വിസ ക്യാൻസൽ ചെയ്ത് തിരികെ ഞാൻ നാട്ടിലേക്ക് വന്നത്. അഞ്ചു വർഷത്തെ ശമ്പളവും പിന്നേ എന്റെ സർവീസ് ബെനിഫിറ്റും എല്ലാംകൂടി വളരെ വലിയൊരു തുകതന്നെ സമ്പാദ്യമായി എന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്നു.
നാട്ടില്‍ത്തന്നെ ഒരു ഇടത്തരം ഷോപ്പിങ് മാളിന്റെ പണിയും.. പിന്നെ സ്വന്തമായ രണ്ടുനില വീടിന്‍റെ പണിയും കഴിപ്പിച്ചിട്ടായിരുന്നു നാട്ടിലേക്കുള്ള എന്റെ തിരിച്ചുവരവ്.
നാട്ടില്‍ വന്നതും മാളിന്റെ ഉത്ഘാടനം ആദ്യം നടന്നു. സ്റ്റാഫ്സിനെ എല്ലാം എന്റെ അച്ഛനും ഫ്രെഡി അങ്കിളും ചേര്‍ന്നാണ് റെഡിയാക്കിത്തന്നത്. ശേഷം മാളും പ്രവർത്തിച്ചു തുടങ്ങി… തരക്കേടില്ലാത്ത വരുമാനവും കിട്ടാന്‍ ആരംഭിച്ചു.
കയ്യോടെ ഞങ്ങളുടെ വിവാഹവും നടന്നു. വിവാഹ ദിവസമാണ് ഞങ്ങളുടെ പുതിയ വീട്ടിലേക്ക് അവളെയും കൊണ്ട് ഞാൻ കുടിയേറിയത്. ഒരു മാസത്തേക്ക് ഞങ്ങളെ സഹായിക്കാനായി അച്ഛനും ഇളയമ്മയും അവരുടെ മൂന്ന് കുട്ടികളും ഞങ്ങളുടെ കൂടെ തന്നെ താമസിച്ചശേഷമാണ് തിരികെ പോയത്.