അവിചാരിത അനുഭവങ്ങൾ !!
ഞാൻ പ്ലസ് ടു വരെ വാശിയോടെ പഠിച്ചു. അതുകഴിഞ്ഞ് സേഫ്റ്റി കോഴ്സ് പഠിച്ചിട്ട് ഞാൻ കൊച്ചി റിഫൈനറിയിൽ ജോലിക്കും കേറി. അതിനിടയില്‍ വിദേശത്ത് പോകാനുള്ള ശ്രമവും ഞാൻ തുടങ്ങിയിരുന്നു.
അങ്ങനെ രണ്ടര വര്‍ഷം കഴിഞ്ഞ് കുവൈറ്റിൽ വലിയൊരു കമ്പനിയില്‍ കെമിക്കല്‍ സേഫ്റ്റി ഓഫീസറായി നല്ല ശമ്പളത്തിന് (അറുനൂറു കുവൈറ്റ് ദിനാർ) ജോലിയും ലഭിച്ചു.
പപ്പ ഉള്‍പ്പടെയുള്ള സകലരുടെ എതിര്‍പ്പിനെയും വകവെക്കാതെയാണ് എന്റെ ഇരുപത്തിയൊന്നാമത്തെ വയസില്‍ കുവൈറ്റിലേക്ക് വിട്ടത്.
പ്രതിമാസം ഒന്നര ലക്ഷത്തിലധികം ശമ്പളം.. പിന്നെ സ്വന്തമായി അദ്ധ്വാനിച്ചു മുന്നോട്ട് വരണമെന്ന ചിന്തയുമായിരുന്നു കുവൈറ്റിൽ കിട്ടിയ ജോലിക്ക് പോകാനുള്ള ഒരു കാരണം. പിന്നെ എന്നോട് കുറ്റബോധം മാത്രം കാണിക്കുന്ന പപ്പയിൽനിന്നും.., പിന്നെ എന്നോട് ഭയം മാത്രം തോന്നുന്ന എന്റെ ഇളയമ്മയിൽ നിന്നും രക്ഷപ്പെടാനും ഞാൻ ആഗ്രഹിച്ചിരുന്നു.
കുവൈറ്റിൽ പോയി മൂന്ന് വര്‍ഷം കഴിഞ്ഞതും ഫ്രെഡി അങ്കിള്‍ എനിക്കൊരു ആലോചന കൊണ്ടുവന്നു.
ഫ്രെഡി അങ്കിള്‍ എന്നെ ഫോണിൽ വിളിച്ചു കാര്യം അറിയിച്ചു, കൂടാതെ ഫോട്ടോയും വാട്സാപിൽ അയച്ചു തന്നു. അതാണ് എന്റെ ഭാര്യ ജൂലി. വിനിലക്കും ജൂലിയെ ഇഷ്ട്ടമായെന്ന് എനിക്ക് മെസേജ് ചെയ്തിരുന്നു.