അവിചാരിത അനുഭവങ്ങൾ !!
എന്റെ കാര്യങ്ങളൊക്കെ ഇളയമ്മ നന്നായി തന്നെയാ നോക്കി നടത്തിയത്. പക്ഷേ അവര്‍ക്ക് എന്നോട് സ്നേഹമൊന്നും ഇല്ലായിരുന്നു. അത് കൂടാതെ അവരുടെ മോളെ ഞാൻ തൊടുന്നത്പോലും അവര്‍ക്ക് ഇഷ്ടമല്ലായിരുന്നു, അവളെ ഞാൻ ഏതെങ്കിലും തരത്തിൽ ഉപദ്രവിക്കുമെന്ന പേടി ആയിരിക്കാം കാരണം.
ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തിൽ മാത്രമേ ഇളയമ്മ എന്നോട് സംസാരിച്ചിരുന്നുള്ളു.
എന്നോടുള്ള ഇളയമ്മയുടെ പെരുമാറ്റം കാരണം, എന്നോട് വലിയ തെറ്റ് ചെയ്തത് പോലെ എന്റെ പപ്പ വിഷമിക്കുന്നത് ഞാൻ കണ്ടു. ഒരു കാര്യവുമില്ലാതെ പപ്പ എപ്പോഴും എന്നോട് ക്ഷമയും ചോദിക്കുമായിരുന്നു…
പോരാത്തതിന് കുറ്റബോധം നിറഞ്ഞ മുഖത്തോടെ മാത്രമാണ് പപ്പയ്ക്ക് എന്റെ മുഖത്തേക്ക് നോക്കാൻ പോലും കഴിഞ്ഞിരുന്നത്.
പപ്പയും ഇളയമ്മയും തമ്മിലുള്ള ബന്ധത്തില്‍നിന്നും രണ്ട് മക്കളുണ്ടായി. അവരേയും എന്നില്‍നിന്നും അകറ്റിയാണ് അവർ വളര്‍ത്തിയത്.
അങ്ങനെ എല്ലാംകൊണ്ടും വെറുത്തുപോയ ജീവിതമായിരുന്നു എന്റെ കുട്ടിക്കാലം.
പപ്പയുടെ രണ്ടാമത്തെ വിവാഹ ശേഷം മുത്തശ്ശി അസുഖം പിടിപെട്ട് മരിച്ചു. അതോടെ മുത്തശ്ശനും തീരെ സുഖമില്ലാതായി. അതുകൊണ്ട് സ്വത്തെല്ലാം മുത്തശ്ശന്‍റെ മൂന്ന് മക്കള്‍ക്കും തുല്യമായി വീതിച്ചു കൊടുത്തിരുന്നു. വര്‍ഷങ്ങളായി സ്വയം നോക്കി നടത്തി കൊണ്ടിരുന്ന വലിയ ജ്വല്ലറി ഷോപ്പും, ഒന്നര ഏക്കർ സ്ഥലവും എന്റെ അച്ചന് കിട്ടി.