അവിചാരിത അനുഭവങ്ങൾ !!
ഞാൻ പറഞ്ഞത് കേട്ട് ജൂലിയുടെ കരച്ചില്‍ തേങ്ങലായി മാറി.
“സോറി സാമേട്ടാ…! ഇനി ഞാൻ അങ്ങനെ ഒന്നും സംസാരിക്കില്ല, പ്രോമിസ്. ഞാൻ അങ്ങനെയൊക്കെ പറഞ്ഞെങ്കിലും എനിക്കും സാമേട്ടൻ ഇല്ലാതെ ജീവിക്കാനെ കഴിയില്ല.”
കരച്ചിൽ നിര്‍ത്താന്‍ ശ്രമിച്ചുകൊണ്ട് അവള്‍ പറഞ്ഞു.
അതുകേട്ട് എന്റെ മനസ്സ് ശെരിക്കും പൊള്ളി. അവളുടെ മുടിയില്‍ തഴുകിക്കൊണ്ട് നെറ്റിയില്‍ ഞാൻ ചുണ്ടിനെ അമർത്തിയതിന് ശേഷം മാറ്റി.
“ഇനി കരച്ചില്‍ മതിയാക്കി എന്റെ പുന്നാര ഭാര്യ എനിക്കൊരു കട്ടൻ ചായ ഇട്ടുകൊണ്ട് വേഗംവന്നേ. എന്റെ തല പൊട്ടിപ്പെളിയുന്നു.”
അതും പറഞ്ഞ് അവളെ ഞാൻ വിട്ടെങ്കിലും, എന്നെ വിട്ടാല്‍ എന്നെന്നേക്കുമായി അവള്‍ക്കെന്നെ നഷ്ടപ്പെടുമെന്ന്ഭയന്നത് പോലെ അവളെന്നെ അള്ളിപ്പിടിച്ചു വെച്ചിരുന്നു. അതോടെ എന്റെ ഹൃദയം അവള്‍ക്കുവേണ്ടി അതിരറ്റ സ്നേഹം ചുരത്തി.
ഉടനെ ഞാൻ പിന്നെയും അവളെ ചേര്‍ത്തു പിടിച്ചു കവിളിൽ മുത്തം കൊടുത്തു. അവള്‍ അല്‍പ്പം കൂടി എന്നിലേക്ക് ഒതുങ്ങിക്കൂടി.
യാദൃച്ഛികമായി എന്റെ നോട്ടം വാതില്‍ക്കലേക്ക് നീങ്ങിയതും അവിടെ സാന്ദ്രയും അമ്മായിയും ഇടിവെട്ടേറ്റപോലെ നില്‍ക്കുന്നതാണ് കണ്ടത്. അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
ഇവിടെ നടന്ന ഞങ്ങളുടെ മുഴുവന്‍ സംഭാഷണവും അവർ കേട്ടുകൊണ്ടാണ് നിന്നതെന്ന് മനസ്സിലായതും എനിക്ക് എന്തോ പോലെയായി.