അവിചാരിത അനുഭവങ്ങൾ !!
“നിനക്ക് സെക്സ് വേണ്ടെങ്കിൽ വേണ്ട, അതെനിക്ക് സഹിക്കാൻ കഴിയും. പക്ഷേ നിന്നില്‍നിന്നും ഉണ്ടാവുന്ന അവജ്ഞയും വെറുപ്പും അറപ്പും ഒന്നും എനിക്ക് താങ്ങാന്‍ കഴിയില്ല.”
ഞാൻ എന്റെ വിഷമം പറഞ്ഞതും ജൂലി പൊട്ടിക്കരഞ്ഞു.
പെട്ടെന്ന് അവളുടെ കരച്ചില്‍ കൂടിയതും എന്റെ സങ്കടവും വര്‍ദ്ധിച്ചു. ഞാൻ വേഗം ചെന്ന് ബെഡ്ഡിൽ അവള്‍ക്കടുത്തിരുന്നതും അവളെന്നെ എത്തിപ്പിടിച്ചു.. അവളെന്റെ മടിയില്‍ ഇരുന്നെന്നെ കെട്ടിപിടിച്ചുകൊണ്ട് ആർത്തുകരഞ്ഞു. നീറുന്ന മനസ്സോടെ ഞാനും അവളെ ചേര്‍ത്തുപിടിച്ചുകൊണ്ട് വെറുതെ ഇരുന്നു.
അല്‍പ്പം കഴിഞ്ഞ് അവളുടെ കരച്ചില്‍ നിന്നതും അവളെന്റെ മുഖത്തെ പിടിച്ചുകൊണ്ട് കണ്ണില്‍ നോക്കി.
“എന്നെ കളഞ്ഞേക്ക് സാമേട്ടാ…! ഏതെങ്കിലും അനാഥാലയത്തിലോ മറ്റെവിടെയെങ്കിലുമൊ കൊണ്ട് കളഞ്ഞേക്ക്. എന്നിട്ട് വേറെ പെണ്ണിനെ കെട്ടി നല്ലതുപോലെ സാമേട്ടൻ ജീവിക്കണം. കഴിഞ്ഞ രണ്ടു വര്‍ഷമായി എനിക്ക് തരാന്‍ കഴിയാതെ പോയതെല്ലാം അവളില്‍ നിന്നും നിങ്ങള്‍ക്ക് കിട്ടണം. എനിക്കൊരു വിഷമവും ഇല്ല. എന്നെ എവിടെയെങ്കിലും കൊണ്ട് കളഞ്ഞേക്ക്..!”
അവള്‍ പിന്നെയും കരയാന്‍ തുടങ്ങി.
“എടി കഴുതെ, നിന്നെ ഞാൻ ഒരിടത്തും കൊണ്ട്ക്കളയില്ല.” സങ്കടം സഹിക്കാതെ അവളെ ഞാൻ കൂടുതൽ ചേര്‍ത്തുപിടിച്ചു. “എല്ലായിപ്പോഴും എനിക്ക് നിന്നെ വേണം. മേലാൽ ഇങ്ങനെയൊക്കെ നിന്റെ മനസ്സിൽ പോലും ചിന്തിക്കരുത്. ഇങ്ങനത്തെ വാക്കുകളെ ഇനി എനിക്ക് കേള്‍ക്കേണ്ടി വന്നാല്‍ ഞാൻ തകർന്നു പോകും.”