അവിചാരിത അനുഭവങ്ങൾ !!
പക്ഷേ ആരുടെ മറുപടിയും ഞാൻ കേട്ടില്ല. റൂമിൽ കേറി ഞാൻ ബെഡ്ഡിൽ കിടന്നത് മാത്രമേ ഓര്‍മയുള്ളു.
അടുത്ത ദിവസം വൈകിട്ട് അഞ്ചരയോടെയാണ് ഞാന്‍ ഉണര്‍ന്നത്. ജൂലി എന്റെ അടുത്തിരുന്ന് എന്നെത്തന്നെ സങ്കടത്തോടെ നോക്കുകയായിരുന്നു.
എന്റെ ഹാങ്ങോവർ അപ്പോഴും മാറിയിരുന്നില്ല. തലയും കണ്ണും എല്ലാം വേദനിച്ചു. ഞാൻ മെല്ലെ കട്ടിലില്‍നിന്നും താഴെയിറങ്ങാന്‍ ശ്രമിച്ചതും തെന്നിവീഴാന്‍ പോയി.
ജൂലി പാഞ്ഞുവന്ന് എന്നെ പിടിച്ചതും അവളുടെ കൈ ഞാൻ തട്ടിമാറ്റി. ഉടനെ ജൂലി കരയാന്‍ തുടങ്ങി. ഞാൻ മെല്ലെ നടന്ന് ബാത്റൂമിൽ കേറി.
തിരികെ വന്നപ്പോ ജൂലി ബെഡ്ഡിലിരുന്ന് അപ്പോഴും കരയുന്നതാണ് കണ്ടത്. അവളുടെ കണ്ണുനീര്‍ കണ്ടതും എനിക്കും വിഷമമുണ്ടായി.
“കഴിഞ്ഞ ഒന്നര വര്‍ഷമായി ഞാൻ എന്റെ മനസ്സിനെ എങ്ങനെയൊക്കെയോ ഒരു അഡ്ജസ്റ്റ്മെന്റിലാക്കിക്കൊണ്ട് വരാൻ ശ്രമിക്കുകയായിരുന്നു.
പക്ഷേ നീയായിട്ട് ഒരുമിച്ച് കുളിക്കാന്‍ എന്നെ വിളിച്ചിട്ട് അവജ്ഞയും അറപ്പും വെറുപ്പും ഭയവും എല്ലാം പ്രകടിപ്പിച്ചപ്പൊ എനിക്ക് ചത്താല്‍ മതിയെന്ന് തോന്നിപ്പോയി. ഞാൻ മൊത്തമായി തകർന്നു, ജൂലി. എന്റെ വ്യക്തിത്വം പോലും നശിച്ചു കഴിഞ്ഞു. എനിക്കിപ്പൊ എന്നോട് തന്നെ പുച്ഛം മാത്രമാണ് തോന്നുന്നത്.
നി പ്രകടിപ്പിച്ച അറപ്പിനേക്കാളും കൂടുതൽ അറപ്പ് എന്നോട് തന്നെ എനിക്കിപ്പോളുണ്ട്. നേരത്തെ, ഏറ്റവും അറപ്പുളവാക്കുന്ന വെറും വൃത്തികെട്ട ജീവിയെ പോലെയാണ് എന്റെ ഭാര്യക്ക് മുന്നില്‍ ഞാൻ ചൂളിനിന്നത്.