അവിചാരിത അനുഭവങ്ങൾ !!
ഞാൻ ചിരിച്ചതും ഉള്ളില്‍നിന്നും എന്തൊക്കെയോ ഉരുണ്ടുകേറി വന്നു. ഞാൻ വേഗം നാല് കാലില്‍ ദൂരേക്ക് ഓടിച്ചെന്ന് വാളും വെച്ചിട്ട് പിന്നെയും നാലുകാലിൽത്തന്നെ തിരികെ വന്നിരുന്നു. അങ്ങോട്ടും ഇങ്ങോട്ടുമായി എന്റെ നാല് കാലിലുള്ള പാച്ചിൽ കണ്ടിട്ട് അവർ രണ്ടുപേരും മണ്ണില്‍ കിടന്നുരുണ്ട് ചിരിച്ചു. പോരാത്തതിന് എന്നെ അവർ കളിയാക്കിയും കൊന്നു.
അതിനിടക്ക് എന്റെ മൊബൈലില്‍ ആയിരം കോളെങ്കിലും വന്നിട്ടുണ്ടാകും..പക്ഷേ ആരാണെന്ന് സ്ക്രീനില്‍ നോക്കി വായിക്കാൻപോലും കഴിയാത്തവിധം എന്റെ ബോധവും കാഴ്ചയും മങ്ങിപ്പോയിരുന്നു. അവസാനം ഭ്രാന്ത്കേറി ഞാൻ സ്വിച്ച്ഓഫ് ചെയ്തുവെച്ചു.
അതിനുശേഷം അവന്മാരുടെ എതിർപ്പിനെ വകവെക്കാതെ ഞാൻ പിന്നെയും അവര്‍ക്കൊപ്പം കുടിച്ചു. മൂന്നാല് വട്ടം നാല് കാലിലെ ഓട്ടവും വാള് വെപ്പും ആയപ്പോ അവർ രണ്ടും കുലുങ്ങി ച്ചിരിച്ചു. അതിന്‍റെ ഫലമായി അവർ രണ്ടുപേരുംകൂടി വാള് വച്ചതോടെ എനിക്കാണ് ചിരിക്കാനുള്ള ഊഴം കിട്ടിയത്.
അവസാനം കുപ്പികള്‍ കാലിയായതും ഞാൻ ആ മണലില്‍ മലര്‍ന്നുകിടന്നു. തല പൊട്ടി പിളരുന്നത്പോലെ തോന്നി. ആകാശത്ത് തെളിഞ്ഞുനിന്ന കോടാനുകോടി നക്ഷത്രങ്ങളെ എനിക്ക് ഒരൊറ്റ നക്ഷത്രം പോലെയാണ് കണ്ടത്.
“അളിയാ സമയം പത്തുമണി കഴിഞ്ഞു. നാളെ എനിക്ക് സ്കൂളിൽ പോകാനുള്ളതാടാ.”