അവിചാരിത അനുഭവങ്ങൾ !!
അവസാനം അവർ രണ്ടുപേരും അവിടം വിട്ട് പോയതും ഞാൻ ജൂലിയുടെ നെറുകയില്‍ ഉമ്മവെച്ചു.
“മ്മ്.. മതി കരഞ്ഞത്.”
മുതുകത്ത് സ്നേഹത്തോടെ തടവിക്കൊണ്ട് ഞാൻ പറഞ്ഞു.
“ചെന്ന് മുഖം കഴുകി വന്നേ. എന്നിട്ട് എന്റെ സ്നേഹമുള്ള ഭാര്യ ചെന്ന് കട്ടൻ ചായ ഇട്ടോണ്ട് വാ.”
പക്ഷേ എന്നെ വിട്ടിട്ട് പോകാൻ മനസ്സില്ലാതെ അവളെന്നെ കെട്ടിപിടിച്ചുകൊണ്ട് ചിണുങ്ങി.
“എനിക്ക് കുട്ടൻ ചായ ഇട്ടു തന്നില്ലെങ്കില്‍ ഇപ്പൊ നിന്റെ വായിൽ ഞാൻ നക്കും.”
“അയ്യേ…! പ്ഹാക്….!!”
അവള്‍ പെട്ടെന്ന് എന്റെ മാറില്‍ ഓക്കാനിച്ചു.
“കള്ളിന്‍റെ നാറ്റം ഇപ്പോഴും വായീന്ന് വരുന്നുണ്ട്..! എന്റെ വായിൽ നക്കിയാ ഞാൻ കടിച്ചു വച്ചു തരും.”
അവസാനം അവൾ എങ്ങനെയോ ചിരിച്ചു.
ശേഷം അവള്‍ മെല്ലെ എഴുത്തേറ്റ് ബാത്റൂമിൽ പോയിട്ട് അല്‍പ്പം കഴിഞ്ഞ് പുറത്തേക്ക് വന്നു. എന്നിട്ട് എന്റെ കവിളിൽ ഉമ്മയും തന്ന് റൂമിൽനിന്നും പുറത്തേക്ക് പോയതും ഞാൻ ബാത്റൂമിൽ കേറി.
ആദ്യം തലതണുക്കെ നല്ലോണം കുളിച്ചു. പക്ഷേ മൂന്ന് വട്ടം പേസ്റ്റ് എടുത്തു പല്ല് തേച്ചിട്ടും മദ്യത്തിന്റെ നാറ്റം മാത്രം പൂര്‍ണമായും വായിൽനിന്നും മാറിയില്ല.
ഒടുവില്‍ ഞാൻ പുറത്ത് വന്ന് ഷഡ്ഡിയും വലിച്ചുകേറ്റി ലുങ്കിയും ടീ ഷര്‍ട്ടും ഇട്ടിട്ട് അടുക്കളയില്‍ ചെന്നു. [ തുടരും ]