അവിചാരിത അനുഭവങ്ങൾ !!
ഞാൻ നേരെ ബാര്‍ ലക്ഷ്യമാക്കി ബൈക്ക് വിട്ടതും, അവരും രണ്ടു ബൈക്കിലായി എന്നെ ഫോളോ ചെയ്തുവന്നു.
അവസാനം ബാറിന് മുന്നില്‍ നിർത്തിയ ഞാൻ കാശ് ഗോപന്റെ കൈയിൽ കൊടുത്തു.
“രണ്ട് ഫുൾ മേടിച്ചൊ..!”
ഞാൻ പറഞ്ഞതും അവർ തര്‍ക്കിച്ചു.
പക്ഷേ അവസാനം എന്റെ നിര്‍ബന്ധത്തിന് വഴങ്ങി അവന്‍ ചെന്ന് രണ്ടു ഫുൾ വാങ്ങിക്കൊണ്ടും വന്നു. പിന്നെ കുറെ ഫുഡും വാങ്ങി. അതൊക്കെ കൊണ്ട് ഞങ്ങൾ ബീച്ചിലേക്കാണ് പോയത്.
ഏഴുമണി കഴിഞ്ഞിരുന്നത് കൊണ്ട് അധികം തിരക്കില്ലായിരുന്നു. അത്ര വെട്ടമില്ലാത്ത സ്ഥലം നോക്കിയാണ് ഞങ്ങൾ പോയിരുന്നത്.
“എന്നാലും അളിയാ, രണ്ടു ഫുൾ ഇച്ചിരി കൂടിപ്പോയി.”
നെല്‍സന്‍ അംഗീകരിക്കാന്‍ കഴിയാത്തപോലെ തലയാട്ടി.
“ആഹ്ങ്.. അത് എന്തെങ്കിലും ആവട്ടെ. പക്ഷേ ആദ്യം നിന്റെ പ്രശ്നം എന്താണെന്ന് പറയ്.”
ആ ഇരുട്ടത്തും നെല്‍സന്‍ എന്റെ മുഖത്ത് നോക്കി പ്രശ്നം വായിച്ചെടുക്കാൻ ശ്രമിച്ചു.
“ശരിയാ, നിന്റെ പ്രശ്നം എന്താണെന്ന് പറയളിയാ..”
ഗോപനൂം എന്റെ മുഖത്ത് നോക്കി.
“ഒരു മയിര് പ്രശ്‌നവും എനിക്കില്ല.”
ഞാൻ ഒഴിഞ്ഞുമാറി.
“നിങ്ങൾ ഈ കുപ്പി തുറന്നൊഴിക്ക്.”
അന്നേരം സുമ നെല്‍സനെ കോൾ ചെയ്തു. അവൻഎന്തൊക്കെയോ സംസാരിച്ച ശേഷം വെച്ചു.
അതോടെ എന്റെ ചിന്ത പെട്ടെന്ന് സുമയെ കുറിച്ചായി. [ തുടരും ]