അവിചാരിത അനുഭവങ്ങൾ !!
അവന്മാരോട് ഞാൻ പെട്ടെന്ന് ചോദിച്ചതും അവർ രണ്ടുപേരും ആശ്ചര്യത്തോടെ എന്നെ നോക്കി.
“അളിയാ.. അത് വേണോ?” നെല്‍സന്‍ ദേഷ്യം മറന്ന് സംശയത്തോടെ ചോദിച്ചു.
“വല്ലപ്പോഴും നി നാടന്‍ കള്ള് മാത്രമല്ലേ കുടിക്കത്തൊള്ളു..! ബ്രാണ്ടി ഐറ്റംസ് നിനക്ക് ഇഷ്ട്ടമില്ലാത്തതല്ലേ…? പോരാത്തതിന് നിനക്ക് അതൊന്നും ചേരത്തുമില്ല. അതുകൊണ്ട് തല്‍ക്കാലം അതിനെ മറന്നേക്ക്.”
നെല്‍സന്‍ വിലക്കി.
“എനിക്കിപ്പൊ ലഹരി കിട്ടുന്ന എന്തെങ്കിലും കുടിച്ചേ മതിയാകൂ.”
ഞാൻ വാശി പിടിച്ചതും അവർ രണ്ടുപേരും ആശങ്കയോടെ പരസ്പരം നോക്കി.
“എനിക്കള്ളത് വെറും രണ്ടു കൂട്ടുകാർ മാത്രമാ… പക്ഷേ അതു രണ്ടും ഊമ്പിയ കൂട്ടുകാരെന്ന് ഇപ്പൊ മനസ്സിലായി. എനിക്ക് കമ്പനി തരാൻ കഴിയില്ലെങ്കി തരണ്ട..! ഞാൻ ഒറ്റക്ക് കുടിച്ചോളാം.”
അതും പറഞ്ഞ് ഞാൻ ചെന്ന് എന്റെ ബൈക്കില്‍ കേറി.
“നെല്‍സാ ഡാ..!”
ഗോപന്‍ ആശങ്കയോടെ ശബ്ദം താഴ്ത്തി വിളിക്കുന്നത് കേട്ടു.
“നമ്മുടെ മച്ചു എന്തോ ടെൻഷനിലാ. വാ നമുക്കും കൂടെ പോകാം. ഇല്ലേൽ ശീലമില്ലാത്ത ഓരോന്നും ചെയ്ത് അവന്‍ റോട്ടിൽ കിടക്കും.”
ഗോപന്‍ രഹസ്യമായി പറഞ്ഞെങ്കിലും എനിക്കത് കേട്ടു.
“പ്രശ്നം ഉണ്ടേലും ഇല്ലേലും നമ്മൾ മൂന്നും എപ്പോഴും ഒരുമിച്ച് ഉണ്ടാവും. നി വാ.”
നെല്‍സനും ചെന്ന് അവന്റെ ബൈക്കില്‍ കേറി.