അവിചാരിത അനുഭവങ്ങൾ !!
നെല്‍സനും പറഞ്ഞു.
അന്നേരം ഗോപന്‍ വേറെ എന്തോ പറഞ്ഞു, പക്ഷേ എന്റെ ചിന്ത ഇവിടെ ഇല്ലായിരുന്നു.
എന്റെ മനസ്സുനിറയെ ജൂലിയുടെ അവജ്ഞയും അറപ്പോടുള്ള മുഖഭാവവുമാണ് അപ്പോൾ നിറഞ്ഞുനിന്നത്.
“എടാ സാമേ…, ഞാൻ പറഞ്ഞത് വല്ലതും നി കേട്ടോ..?”
എന്റെ ഇരുപ്പ് കണ്ടിട്ട് ഗോപന്‍ സംശയത്തോടെ എന്നെ പിടിച്ചുലക്കി.
ഉടനെ ഞാൻ അവനെ ചിന്താകുഴപ്പത്തോടെ നോക്കിയതും അവന്‍ കോപിച്ചത് പോലെ തലയാട്ടി.
“ഞങ്ങളുടെ വാര്‍ഷിക പാര്‍ട്ടിക്ക് നിങ്ങളെയൊക്കെ കുടുംബസമേതം ക്ഷണിക്കാനായി ഞാൻ വീട്ടിലേക്ക് വരാം എന്നാ പറഞ്ഞത്.”
“എത്ര തിരക്കാണെങ്കിലും ഞാൻ നിന്റെ പാര്‍ട്ടിക്ക് ഉണ്ടാവും”
ഗോപനോട് നെല്‍സന്‍ പറഞ്ഞിട്ട് എന്നെ അവന്‍ ചീറിനോക്കി. “പക്ഷേ നമ്മുടെ ഈ അളിയൻ വരുമോ എന്നത് കണ്ടറിയാം.”
“ഞാൻ വരാം അളിയാ..!”
എന്റെ നാവ് തനിയേ ചലിച്ചു. പക്ഷേ അപ്പോഴും എന്റെ ചിന്ത എല്ലാം ജൂലിയെക്കുറിച്ചായിരുന്നു. മനസ്സിന് വല്ലാത്ത അസ്വസ്ഥത നിറഞ്ഞുനിന്നു.
ഏറ്റവും കൂടുതൽ ഞാൻ സ്നേഹിക്കുന്ന എന്റെ ഭാര്യയുടെ മുഖത്ത് തെളിഞ്ഞ ആ വികാരങ്ങള്‍ എന്നെ വല്ലാതെ വേട്ടയാടി. അവജ്ഞയും അറപ്പുമെല്ലാം അവള്‍പോലും അറിയാതെയാണ് മുഖത്ത് തെളിഞ്ഞതെന്നറിയാം.. പക്ഷേ എനിക്കത് താങ്ങാന്‍ കഴിഞ്ഞില്ല.
“നമുക്ക് ഒരു ഫുൾ എടുത്താലോ..?”