അവിചാരിത അനുഭവങ്ങൾ !!
“പക്ഷേ നീ വന്നില്ലല്ലോ..? അതും ആദ്യത്തെ വിവാഹ വാര്‍ഷികത്തിന്..!! എനിക്കും സുമക്കും ഇപ്പോഴും വിഷമം മാറിയിട്ടില്ല…!!”
അവന്‍ സങ്കടം പറഞ്ഞു.
“എടാ നെല്‍ സു.. മച്ചൂ, നിന്റെ ഈ മൂഞ്ചിയ കരച്ചില്‍ ഒന്ന് നിര്‍ത്തിയെ..! കഴിഞ്ഞ ഒരാഴ്ചയായി ഇതേ കാര്യം തന്നെയല്ലേ ഫോണിൽകൂടി കുറ്റം പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇപ്പൊ ദേ നേരിട്ട് കണ്ട ഉടനെ പിന്നെയും അതേ കുറ്റം പറച്ചില്‍.”
അവസാനം ഗോപന്‍ ദേഷ്യപ്പെട്ട ശേഷമാണ് നെല്‍സന്‍ അടങ്ങിയത്.
“പിന്നേ സാം അളിയോ, മാളിന്റെ കാര്യമൊക്കെ എങ്ങനാ?”
ഗോപന്‍ കണ്ണിറുക്കിക്കാണിച്ചുകൊണ്ട് എന്നോട് തിരക്കി.
“അത് അടിപൊളിയായി നടക്കേല്ലെ.”
അത്രയും പറഞ്ഞിട്ട് അവരുടെ എല്ലാ കാര്യങ്ങളെയും ഞാനും ചോദിച്ചറിഞ്ഞു.
“പിന്നേ അളിയന്‍മാരെ..!!”
ഗോപന്‍ ഉത്സാഹത്തോടെ വിളിച്ചു.
ഞാനും നെല്‍സണും ഗോപനെ നോക്കി.
“അടുത്ത മാസം എന്റെയും കാര്‍ത്തികയുടേയും ആദ്യത്തെ വിവാഹ വാര്‍ഷികം ആണെന്ന് നിങ്ങള്‍ക്ക് ഓര്‍മയുണ്ടല്ലോ, അല്ലേ..?”
ഗോപന്‍ വലിയ ത്രില്ലിടിച്ചുകൊണ്ട് ചോദിച്ചു.
“അതൊക്കെ ഞങ്ങൾ മറക്കുമോ..?”
ഞാൻ ചിരിക്കാന്‍ ശ്രമിച്ചു. പക്ഷേ മനസ്സിലെ ദുഃഖം അതിന് അനുവദിച്ചില്ല. എന്റെ ചിന്ത ഉടനെ ജൂലിയിലേക്ക് തന്നെ തിരിഞ്ഞു.
“എനിക്കും നല്ലോണം ഓര്‍മയുണ്ടേ..!!”