അവിചാരിത അനുഭവങ്ങൾ !!
സുമയും കാര്‍ത്തികയും എന്നോട് നല്ല അടുപ്പത്തിൽ തന്നെയാണ്. കൂടാതെ ജൂലി, വിനില, പിന്നെ എന്റെ അമ്മായിയോടും അവർ വളരെ സ്നേഹത്തിലുമാണ്. സാധാരണയായി ഞങ്ങൾ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും വീട് സന്ദര്‍ശനവും നടത്തി ആ സമയത്തെ, അടിച്ചു പൊളിച്ചു ചിലവാക്കിയുമിരുന്നു.
“അളിയാ…!!”
നെല്‍സന്റെ വിളി എന്നെ ചിന്തകളില്‍ നിന്നും ഉണര്‍ത്തി.
“കുറച്ച് ദിവസമായി നിന്നെ കാണാന്‍ പോലും കിട്ടുന്നില്ലല്ലോടാ? എപ്പോ വിളിച്ചാലും ബിസി എന്ന വാക്കേ നിനിക്കുള്ള, അല്ലേ.”
അവരുടെ അടുത്ത് പോയിരുന്നതും നെല്‍സന്‍ നീരസം പറഞ്ഞു.
“ശെരിക്കും ബിസിയായിരുന്നെടാ മച്ചമ്പി..!”
ഞാൻ മയത്തിൽ പറഞ്ഞു.
“എന്നാലും കഴിഞ്ഞയാഴ്ച നടന്ന എന്റെ ആദ്യത്തെ വിവാഹ വാര്‍ഷികത്തിന്റെ പാര്‍ട്ടിക്ക് നീ വരാത്തത് മോശമായി പോയി.”
അവന്‍ കുറ്റപ്പെടുത്തി.
ഞാൻ നെടുവീര്‍പ്പിട്ടു. കഴിഞ്ഞ ഒരാഴ്ചയായി, നെല്‍സന്‍ ദിവസവും എന്നെ ഫോണില്‍ വിളിച്ചു ഇതുപോലെ കുറ്റപ്പെടുത്തി കൊണ്ടിരിക്കുകയാണ്… ഇപ്പൊ നേരിട്ട് കണ്ടപ്പോ പിന്നെയും അവന്‍ കുറ്റപ്പെടുത്തുന്നു. ഈശ്വരാ..! ഇതിന് ഒരു അറുതിയില്ലേ..?
“അളിയാ, ഞാൻ യാത്രയില്‍ ആയിരുന്നെന്ന് നേരത്തെ പറഞ്ഞതല്ലേ..!?”
ഞാൻ അവനോട് സമാധാനം പറഞ്ഞു.
“എന്തായാലും ജൂലിയും, എന്റെ അമ്മായിയും, പിന്നെ വിനിലയുമെല്ലാം വന്നിരുന്നതല്ലേ…?!”