അവിചാരിത അനുഭവങ്ങൾ !!
“നിന്റെ മുഖത്ത് കണ്ട ആ അവജ്ഞയെ എനിക്ക് താങ്ങാന്‍ കഴിയുന്നില്ല. ഇനിയും ഞാൻ ഇവിടെ നിന്നാല്‍ എനിക്കും നിനക്കും മാനസിക വിഷമങ്ങള്‍ മാത്രമേ ഉണ്ടാകുകയുള്ളൂ. കുറച്ചു നേരത്തേക്കെങ്കിലും എവിടെ നിന്നെങ്കിലും സമാധാനം കിട്ടുമോ എന്നു ഞാൻ നോക്കട്ടെ.”
അത്രയും പറഞ്ഞിട്ട് ഞാൻ വേഗം ഷഡ്ഡി എടുത്ത് തോര്‍ത്തിന് അടിയിലൂടെ വലിച്ചിട്ടു. പിന്നെ ഒരു ത്രീ ഫോര്‍ത്തും ടീ ഷര്‍ട്ടും എടുത്തിട്ടു. അതും കഴിഞ്ഞ് ബൈക്ക് താക്കോലും മൊബൈലും പഴ്സും എടുത്തു കൊണ്ട് റൂം തുറന്ന് പുറത്തേക്ക് വന്നശേഷം റൂമിനെ വെറുതെ അടച്ചിട്ടു. ഞാൻ പുറത്ത് പോകുന്നിനെ ജൂലി സങ്കടത്തോടെയാണ് നോക്കി നിന്നത്.
ഹാളിലൂടെ ഞാൻ പായുന്ന സമയത്ത് സാന്ദ്ര ഒരു ട്രേയിൽ നാലു കപ്പ് ചായയുമായി എനിക്ക് മുന്നില്‍ വന്നുപെട്ടിരുന്നു. അമ്മായി ടിവിക്ക് മുന്നിലായിരുന്നു.
എന്റെ വിരണ്ടുള്ള വരവ് കണ്ടിട്ട് സാന്ദ്രയും അമ്മായിയും പരസ്പരം ആശങ്കയോടെ ഒന്ന് നോക്കി.
സാന്ദ്ര ചായ ട്രേ എന്റെ നേര്‍ക്ക് നീട്ടി. പക്ഷേ അതൊന്നും ഗൌനിക്കാതെ ഞാൻ പുറത്തേക്ക് പാഞ്ഞു.
എന്റെ ബൈക്കും എടുത്ത് എട്ട് കിലോമീറ്റർ അപ്പുറത്തുള്ള ചെറിയ ഫുട്ബോൾ ഗ്രൌണ്ടിലേക്കാണ് ഞാൻ ചെന്നത്. വിചാരിച്ചത്പോലെ എന്റെ ഫ്രണ്ട്സ്സായ ഗോപനും നെല്‍സനും അവിടെ ഫുട്ബോൾ കളിയും നോക്കിയിരിക്കുകയായിരുന്നു.