അപരിചിതയുടെ ഓർമ്മ കാമമായപ്പോൾ
മനസ്സിലാവാതെ ഞാൻ നോക്കി..
മുൻപൊക്കെ ഷുഗറിന്റെ പരിധി എത്രയായിരുന്നോ അതിപ്പോ അതിലും കുറച്ചിരിക്കാ..എന്തിനാ.. ഇത് പോലുള്ള ഹോസ്പിറ്റലുകളുടെ ബിസിനസ്സിന് അല്ലാതെന്താ..
ആട്ടെ.. വീട്ടിൽ ആരൊക്കെ..
എല്ലാരുമുണ്ട്..
എനിക്കയാളുടെ ചോദ്യോത്തര മേള ബോറഡിപ്പിക്കുന്നുണ്ട്. ഇയാളിങ്ങനെ ചോദിച്ചോണ്ടിരിക്കുന്നത് കൊണ്ട് ഓപ്പോസിറ്റ് സൈസിൽ ഇരിക്കുന്ന നീലചുരിദാറ് കാരിയെ ശ്രദ്ധിക്കാൻ പറ്റുന്നുമില്ല.
പുറത്താണെന്ന് തോന്നുന്നു..
അതെ.. സൗദിയിലാ..
എങ്ങനെ തോന്നി..
നിങ്ങള് ഗൾഫുകാർക്ക് ചില പ്രത്യേക മണമുണ്ടല്ലോ..
ഉപ്പ ചെറുപ്പത്തിലേ മരിച്ചു.. പിന്നെ കുടുംബത്തെ നോക്കേണ്ടിവന്നു. അങ്ങനാ സൗദിക്ക് പോയത്. സൗദി യിൽ ഒരു കടയിൽ പണിക്കാരനായി കയറി. പിന്നീട് ആ കട നടത്താൻ എടുത്തുശേഷം വീണ്ടും ഒരു കട കൂടി തുറന്നു. ഇപ്പോൾ വീടൊന്നു പുതുക്കി പണിതു.
വിവരങ്ങളൊക്കെ ചോദിക്കാതെ പറഞ്ഞു. അല്ലെങ്കിൽ ഓരോന്നും ചോദിച്ചോണ്ടിരിക്കും!
ഭാരങ്ങളൊകെ ഇറക്കി വെച്ച് സ്വസ്തമായി ഇരിക്കെ, പെട്ടെന്നൊരു തലചുറ്റൽ .രക്തം പരിശോധന നടത്തി
പറഞ്ഞ് നിർത്തി.
മലപ്പുറത്ത് നിന്ന് തൃശൂർക്ക് വന്ന് കാണിക്കാൻ വേറെം കാരണം കാണുമല്ലേ..
എന്തോന്ന് കാരണം..
ഞാനും പഴയൊരു ഗൾഫാ..
ലീവിന് വന്നാ തിരിച്ച് പോകും വരെ ജയിലിൽ അകപ്പെട്ട പോലാ.. രണ്ടെണ്ണം വീശണോങ്കിൽ ആ പ്രദേശത്ത് നിന്നൊന്ന് മാറണം..