അപരിചിതയുടെ ഓർമ്മ കാമമായപ്പോൾ
കാമം – കാതടപ്പിക്കുന്ന ഉച്ചത്തിൽ ഹോണും മുഴക്കി എതിരെ വരുന്ന വാഹനങ്ങളെ പേടിപ്പിച്ചുകൊണ്ട് തൃശൂർ നഗരത്തെ ലക്ഷ്യമാക്കി നീങ്ങുകയാണ് ഞാൻ യാത്രചെയ്യുന്ന പ്രൈവറ്റ് ലിമിറ്റഡ് സ്റ്റോപ്പ് ബസ്.
യാത്രക്കാരിൽ ചിലർ ഉറക്കത്തിൽ മറ്റുചിലർ മുന്നോട്ടു നീങ്ങുമ്പോൾ പുറകോട്ടു പായുന്ന വ്യത്യസ്ത കാഴ്ചകൾ കണ്ടുകൊണ്ടിരിക്കുന്നു.
ന്യൂ ജെനെറേഷൻ പിള്ളേർ അപ്പോളും തന്റെ സെൽ ഫോണിൽ വിരൽകൊണ്ട് തോണ്ടിക്കൊണ്ടിരിക്കുന്നു.
തൃശൂരിലേക്ക് ബസ് അടുത്തു. ബസ്സ് സ്റ്റാൻഡിൽ എത്തിയതോടെ വേഗത്തിൽ ബസ്സിറങ്ങി ഞാൻ ഒരു ഓട്ടോ പിടിച്ചു ജൂബിലി മിഷൻ ഹോസ്പിറ്റൽ ലക്ഷ്യമാക്കി നീങ്ങി.
ഓട്ടോയുടെ കാശും കൊടുത്തു. ജൂബിലി മിഷൻ ഹോസ്പിറ്റലിലേക്ക് ഞാൻ കടന്നു.
എനിക്ക് കാണാനുള്ള ഡോക്ടറുടെ ടോക്കൺ എടുത്തു.
വൈകി എത്തിയത് കൊണ്ട് എനിക്ക് കിട്ടിയത് അറുപത്തി രണ്ടാമത്തെ ടോക്കൺ.
ഡോക്ടർ റൗണ്ട്സ് കഴിഞ്ഞ് OP യിൽ എത്തിയതേയുള്ളൂ.. ഇനിയും കുറെ സമയം കാത്തിരിക്കേണ്ടതുണ്ട്.
കാത്തിരിപ്പിന്റെ വിരസത മാറ്റാൻ ചുമ്മാ ഒന്ന് വാട്സാപ്പിൽ പരതിനോക്കി.
ഹോസ്പിറ്റലിൽ എത്തിയോ എന്നുള്ള
പ്രിയതമയുടെ മെസ്സേജ് കണ്ടു.
ഞാൻ അവളുടെ നമ്പറിലേക്കു വിളിച്ചു. .
ഹലോ …
ആ … ഹലോ .. എത്തിയോ ?
ദേ ഇപ്പോൾ എത്തിയെ ഉള്ളു . ഡോക്ടറെ കാത്തിരിക്കയാണ് . അറുപത്തി രണ്ടാമത്തെ ടോക്കൺ ആണ്. കുറച്ചു നേരം വൈകും.
മോൻ പോയോ …?
പോയി .. എന്നാ ഡോക്ടറെ കാണ്ടിട്ട് വിളിക്കു .
ഓക്കേ എന്നും പറഞ്ഞു ഫോൺ കട്ട് ചെയ്തു നോക്കുമ്പോൾ,
എന്റെ ഓപ്പോസിറ്റ് സൈഡിൽ കുലീനയായൊരു സുന്ദരി ഇരിക്കുന്നു.
ഇളം നീല ചുരിദാർ ധരിച്ച ആ സുന്ദരിയുടെ നുണക്കുഴികൾ വിരിയുന്ന കവിൾത്തടവും ,ആരെയും കൊത്തിവലിക്കുന്ന മാൻപേട കണ്ണുകളിൽ കണ്മഷിയുടെ അടയാളവും. .
നീണ്ട മൂക്കും നെറ്റിപ്പട്ടം കണക്കെ പിറകിൽ പരന്നു കിടക്കുന്ന കാർകൂന്തലിനെ മറച്ചുകൊണ്ട് കിടക്കുന്ന ഷാളും .
വീർത്തു തടിച്ചു തള്ളി നിൽക്കുന്ന മാറിടങ്ങളെ ഷാളുകൊണ്ട് പുതച്ചവൾ പെട്ടന്നെന്നെ നോക്കി. അപ്പോഴാണ് ഞാൻ അവളെ ശ്രദ്ധിക്കുന്ന കാര്യം അവളുടെ ശ്രദ്ധയിൽ പെട്ടത്. പെട്ടന്നവൾ മുഖം തിരിച്ചു.
അവളോടൊപ്പം അറുപതു വയസ്സ് തോന്നിക്കുന്ന ഒരു വയസ്സായ സ്ത്രീയും ഉണ്ട്.
ഇയാൾക്കും ഷുഗറാ..
അടുത്തിരുന്ന ഒരു അൻപത് കാരൻ ചോദിച്ചു..
ഞാൻ ചിരിച്ചു..
എനിക്കും അത് തന്നാ.. blood test ചെയ്തോ..
ചെയ്തു.. അപ്പോഴാണല്ലോ.. അറിഞ്ഞത്.
എവിടന്നാ..
കോട്ടക്കൽ നിന്നാ..
അവിടെ ആശുപത്രി ഒന്നും ഇല്ലേ..
ഉണ്ട്.. എന്നാലും ഇവിടയാ ഒരു വിശ്വാസം..
അതൊക്കെ ഒരു തോന്നലാ.. ഈ ഷുഗറ് തന്നെ കുറെയൊക്കെ എല്ലാവർക്കും ഉള്ളതാ.. പിന്നെ.. ഇതാക്കെ പേടിപ്പിച്ച് നിർത്തുന്നതും ഒരു ചികിത്സാ പദ്ധതിയാ..
മനസ്സിലാവാതെ ഞാൻ നോക്കി..
മുൻപൊക്കെ ഷുഗറിന്റെ പരിധി എത്രയായിരുന്നോ അതിപ്പോ അതിലും കുറച്ചിരിക്കാ..എന്തിനാ.. ഇത് പോലുള്ള ഹോസ്പിറ്റലുകളുടെ ബിസിനസ്സിന് അല്ലാതെന്താ..
ആട്ടെ.. വീട്ടിൽ ആരൊക്കെ..
എല്ലാരുമുണ്ട്..
എനിക്കയാളുടെ ചോദ്യോത്തര മേള ബോറഡിപ്പിക്കുന്നുണ്ട്. ഇയാളിങ്ങനെ ചോദിച്ചോണ്ടിരിക്കുന്നത് കൊണ്ട് ഓപ്പോസിറ്റ് സൈസിൽ ഇരിക്കുന്ന നീലചുരിദാറ് കാരിയെ ശ്രദ്ധിക്കാൻ പറ്റുന്നുമില്ല.
പുറത്താണെന്ന് തോന്നുന്നു..
അതെ.. സൗദിയിലാ..
എങ്ങനെ തോന്നി..
നിങ്ങള് ഗൾഫുകാർക്ക് ചില പ്രത്യേക മണമുണ്ടല്ലോ..
ഉപ്പ ചെറുപ്പത്തിലേ മരിച്ചു.. പിന്നെ കുടുംബത്തെ നോക്കേണ്ടിവന്നു. അങ്ങനാ സൗദിക്ക് പോയത്. സൗദി യിൽ ഒരു കടയിൽ പണിക്കാരനായി കയറി. പിന്നീട് ആ കട നടത്താൻ എടുത്തുശേഷം വീണ്ടും ഒരു കട കൂടി തുറന്നു. ഇപ്പോൾ വീടൊന്നു പുതുക്കി പണിതു.
വിവരങ്ങളൊക്കെ ചോദിക്കാതെ പറഞ്ഞു. അല്ലെങ്കിൽ ഓരോന്നും ചോദിച്ചോണ്ടിരിക്കും!
ഭാരങ്ങളൊകെ ഇറക്കി വെച്ച് സ്വസ്തമായി ഇരിക്കെ, പെട്ടെന്നൊരു തലചുറ്റൽ .രക്തം പരിശോധന നടത്തി
പറഞ്ഞ് നിർത്തി.
മലപ്പുറത്ത് നിന്ന് തൃശൂർക്ക് വന്ന് കാണിക്കാൻ വേറെം കാരണം കാണുമല്ലേ..
എന്തോന്ന് കാരണം..
ഞാനും പഴയൊരു ഗൾഫാ..
ലീവിന് വന്നാ തിരിച്ച് പോകും വരെ ജയിലിൽ അകപ്പെട്ട പോലാ.. രണ്ടെണ്ണം വീശണോങ്കിൽ ആ പ്രദേശത്ത് നിന്നൊന്ന് മാറണം..
ഇതിപ്പോ ഡോക്ടറെ കണ്ട് ചെക്കപ്പുമാകും. രണ്ടെണ്ണം സ്വസ്തമായിരുന്ന് കഴിക്കേം ചെയ്യാം.
കറക്റ്റ്.. അപ്പോ ഞാൻ മാത്രമല്ല എല്ലാ പഹയന്മാരും ഇങ്ങനെയൊക്കെ തന്നെ ആണല്ലേ!!
അപ്പോഴേക്കും അയാളുടെ ടോക്കൺ വിളിച്ചു. പതിനാല്..
അയാൾ ക്യാബിനിലേക്ക്..
ഹോ.. എനിക്കിനീം മണിക്കൂറുകൾ കഴിയണമല്ലോ.. ഞാൻ വീണ്ടും നീല ചുരിദാറിനെ നോക്കി.
അവൾ എന്നെയും ഇടയ്ക്കിടയ്ക്ക് അറിയാത്ത മട്ടിൽ നോക്കുന്നുണ്ട് .
ഞാൻ കസേരയിൽ നിന്നും എഴുന്നേറ്റു ചുമ്മാ ഒന്ന് നടുനിവർത്തി ഒന്ന് നടന്നു. ടോക്കൺ പതിനാറ് ആകുന്നെയുള്ളു.
ചുമ്മാ ഒന്ന് നടന്നു വന്നപ്പോൾ കസേര ഒന്നുപോലും ഒഴിവില്ല. എല്ലാം ഇരിപ്പിടവും ഫുൾ. പെട്ടന്ന് നീല ചുരിദാർകാരിയുടെ അടുത്തുള്ള കസേരയിൽ ഇരുന്നയാൾ എഴന്നേറ്റുപോയി. ഞാൻ അവിടെ ഇരുന്നു.
നീല ചുരിദാർകാരിയെ നോക്കി ഒന്ന് ചിരിച്ചു . തിരിച്ചു അവളും.
കണ്ണുകളിലൂടെയും പുഞ്ചിരിയിലൂടെയും ഞങ്ങൾ പരസ്പരം അടുക്കാൻ തുടങ്ങി (തുടരും)