അപരിചിതരുടെ ആനന്ദകേളി
ആനന്ദകേളി – ഞാൻ ഹെഡ്‍ഫോൺ വെച്ചു പാട്ടുകേൾകുന്നപോലെ ഇരുന്നു. യഥാർത്ഥത്തിൽ ഫോണിൻ്റെ വോളിയം മ്യൂട്ടാക്കി അവരുടെ ഫോൺ സംഭാഷണത്തിൽ ശ്രദ്ധിക്കുകയായിരുന്നു ഞാൻ.
“ചേച്ചീ, അവനിപ്പോ എൻ്റെ അടുത്തിരുന്നു.”
“ഏയ്, അവനെന്ത് മനസ്സിലാവാൻ. ആൾക്ക് മലയാളം അറിയില്ലല്ലോ. എന്ത് വൃത്തികേട് പറഞ്ഞാലും അവന് മനസിലാവില്ല.”
ഇനിയും ഇടപെട്ടില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് എനിക്ക് തോന്നി.
“എക്സ്ക്യൂസ് മീ.”
ഞാൻ വിളിച്ചത് കേട്ട് അഹല്യ തിരിഞ്ഞു നോക്കി.
“സോറി, ബട്ട്.. അയാം എ മലയാളി. എനിക്ക് മലയാളം അറിയാം. കുട്ടി ഇതുവരെ പറഞ്ഞതൊക്കെ ഞാൻ കേട്ടു.”
ഞാൻ പറഞ്ഞത് കേട്ട അഹല്യ കുറച്ചു നേരം എന്നെ തന്നെ തറപ്പിച്ചുനോക്കി. അവൾക്ക് അതൊരു ഷോക്കായി എന്ന് തോന്നുന്നു. ചമ്മലും നാണവും പേടിയും എല്ലാംകൂടി കൂടിയ ഒരുതരം ഭാവമായിരുന്നു അപ്പോളവൾക്ക്.
“എന്നെ ഇങ്ങനെ തറപ്പിച്ചു നോക്കിയിട്ട് ഒരു കാര്യവുമില്ല. സംഗതി എപ്പോഴേ കുട്ടിയുടെ കയ്യിന്നുപോയി.”
അഹല്യ ഫോൺ കട്ട് ചെയ്തു. അവൾ എഴുന്നേറ്റ് പുറത്തേക്ക്പോയി. ഇപ്പൊ സംഭവിച്ചത് അംഗീകരിക്കാൻ അവൾക്ക് ഇത്തിരി സമയം വേണമല്ലോ !! .
അഞ്ചു മിനിറ്റ് കഴിഞ്ഞുകാണും അവൾ തിരിച്ചു വന്നു കൂപ്പയുടെ ഡോർ ചെറുതായി തുറന്ന് അകത്തേക്ക് തലയിട്ടുനോക്കി. അവളുടെ മുഖത്ത് ഒരു ചമ്മിയചിരി ഉണ്ടായിരുന്നു.