അനുജന്റ വികൃതികൾ
ഹോ .. എത്ര ദൂരമാണ്. ഇതെന്താ ഈ തുണി ലോകം മുഴുവനുണ്ടോ. എൻ്റെ തലക്ക് മേലെയും ഈ തുണിയാണല്ലോ.
ഞാൻ ആ വെളിച്ചം വരുന്ന സ്ഥലത്ത് എത്തിയപ്പോൾ ഒരു മഞ്ഞ തുണിയിൽ നിന്നുമാണ് അത് വരുന്നതെന്ന് മനസിലായി.
അത് വലിച്ചുമാറ്റി അതിൻ്റെ മുകളിൽ കണ്ട ഒരു സ്റ്റീൽപ്ലേറ്റിൽ ഞാൻ കയറി നിന്നു. അതിൻ്റെ നടുക്ക്, കുറച്ച് കയർ ചുറ്റിവെച്ചേക്കുന്നു. ഞാൻ അതിൽ പാടുപെട്ടു കയറിനിന്നു.
അയ്യോ, ഞാനിത് എവിടെയോ. ഏ… ഇത് അച്ഛൻ്റെ ലാബല്ലെ. ബൾബിൻ്റെ വെളിച്ചം ആണോ ഞാൻ ഇത്രയും നേരം കണ്ടത്. ഇത് എങ്ങനാ ഇത്രയും വലുതായേ.
ഞാൻ ഒന്ന് ചുറ്റും നോക്കി. അപ്പോൾ ആണ് ഞാൻ ഇത്രയും നേരം ഉടുതുണി ഇല്ലാതെയാണ് നിന്നതെന്ന് മനസ്സിലായത്. ഞാൻ വേഗം എൻ്റെ സാധനം പൊത്തിപ്പിടിച്ചു.
ആരാ എൻ്റെ ഡ്രസ്സ് ഊരിയത്? ഇവിടെ എന്താ നടക്കുന്നെ! ഒന്നും മനസിലാവുന്നില്ലലോ..!!
അപ്പോഴാണ് ഞാൻ ആ സത്യമറിഞ്ഞത്. ഞാൻ നിൽക്കുന്നത് എൻ്റെ ജീൻസിൻ്റെ ബട്ടനിലാണ്. ജീൻസിൻ്റെ ഉള്ളിലൂടെയാ ണ് ഞാൻ ഇത്രയുംനേരം നടന്നത്. അങ്ങനെ ആ സത്യം ഞാൻ തിരിച്ചറിഞ്ഞു. അതെ ഞാൻ ചെറുതായി. ആ ബട്ടൻ്റെ അത്രയേഉള്ളു. അത് മനസ്സിലായതും എൻ്റെ ബോധം പോയി.
ബോധം വന്നപ്പോൾ എനിക്ക് കാര്യങ്ങൾ മനസ്സിലായി. ആ ചെയറിലാണ് ഞാൻ നിൽക്കുന്നത്. അച്ഛൻ്റെ പുതിയ കണ്ടുപിടുത്തം വിജയിച്ചിരിക്കുന്നു. ഞാൻ തന്നെയാണ് ആദ്യത്തെ ഡെമോ. എൻ്റെ കഴുത്തിൽ ആ റിങ് അപ്പോഴും ഉണ്ടായിരുന്നു.