അനുജന്റ വികൃതികൾ
പണ്ടാരം..ചാവാൻ പോകുമ്പോളാ അപ്പൻ്റെ ഒരു കണ്ടുപിടിത്തം.
അപ്പോൾ എൻ്റെ നെഞ്ചിനു മുകളിലേക്ക് ഒരു സൂചി വരുന്നത് ഞാൻ കണ്ടു.
അയ്യോ .. ചാവാൻ പോകുന്നവനെ കുത്തിക്കൊല്ലാൻ പോകുന്നെ. ആരേലും ഓടിവായോ.
പെട്ടന്ന് ഹെൽമെറ്റിൽ നിന്നു ഒരു സ്റ്റീൽ പ്ലേറ്റ് എൻ്റെ വായിൽ കയറി നിന്നപ്പോൾ കഴുത്തിൽ ബെൽറ്റ് പോലെ ഒരു സ്റ്റീൽ റിംഗ് ചുറ്റി ഒന്നു ടൈറ്റായി നിന്നു. പിന്നെ ആ സൂചി എൻ്റെ നെഞ്ചിന് അടുത്ത് വന്നു, അത് ദേഹത്ത് കുറച്ചു താഴ്ന്നതും എൻ്റെ ബോധം പോയി. പിന്നെ എന്താണുണ്ടായതെന്ന് എനിക്കറിയില്ല. ബോധം വന്നപ്പോൾ ഞാൻ കണ്ണ് തുറക്കാതെ അങ്ങനെതന്നെ കിടന്നു.
ഞാൻ മരിച്ചാ? ഇനി വല്ല സ്വപ്നവു ആണോ.. ദൈവമേ.. സ്വപ്നമാവണേ..
ഞാൻ രണ്ടും കല്പിച്ചു കണ്ണ് തുറന്നു.. ആകെ ഇരുട്ടാണ്.
ഞാൻ നരകത്തിലാണോ എത്തിയത്. ആകെ ഇരുട്ടാണല്ലോ.
ഇതാരാ നല്ല കട്ടിയുള്ള തുണി എൻ്റെ മേലെ ഇട്ടത്? നരകത്തിൽ തുണിയൊക്കെ ഉണ്ടോ.
ഞാൻ മുകളിലേക്കു നോക്കിയപ്പോൾ ഒരു മഞ്ഞ വെളിച്ചം വരുന്നത് കണ്ടു.
ആ…. വെളിച്ചം. ദൈവം..എന്നെ സ്വർഗത്തിലേക്ക് കൊണ്ടുപോകാൻ മാലാഖയെ പറഞ്ഞു വിട്ടേക്കയാണ്.., കള്ളൻ.. എന്നെ ഒന്ന് പേടിപ്പിച്ചു. എന്നൊക്കെ എനിക്ക് തോന്നി.
ഞാൻ നോക്കുമ്പോൾ വെളിച്ചം അങ്ങനെ തന്നെ നിൽക്കുന്നു. ഞാൻ എണീറ്റുനിന്നു ആ വെളിച്ചം വരുന്ന സ്ഥലത്തേക്ക് നടന്നു.