അനുജന്റ വികൃതികൾ
ഞാൻ വായ തുറന്നു കണ്ണാടിയിൽ നോക്കിയപ്പോൾ ആ വെള്ളം കാണാനാ ഇല്ല.
ഞാൻ: ഇതെവിടെ പോയി? കാണാൻ ഇല്ലാലോ.
ഞാൻ ആ ബോട്ടിൽ നോക്കിയപ്പോൾ Drinking Water എന്ന് എഴുതിയിട്ടുണ്ട്. അപ്പൊ കുഴപ്പം ഇല്ല. പക്ഷെ ഞാൻ ആ എഴുത്തു ഒന്നു സൂക്ഷിച്ചു നോക്കിയപ്പോൾ Drinking Water എന്ന് എഴുതിയതിനു താഴെ Acid for Hollo project എന്ന് എഴുതി വെച്ചേക്കുന്നു. അതെ അത് ആസിഡ് ആണ് Drinking Water Acid for Hollo project.
ഞാൻ: അയ്യോ! ആസിഡ് ആണോ കുടിച്ചേ! ദൈവമേ.. പാമ്പ് കടിച്ചവൻ്റെ വായിൽ ആസിഡ് ഒഴിച്ചപോലെയായല്ലോ.
പക്ഷെ, എനിക്കൊന്നും സംഭവിച്ചില്ല. ഞാൻ ആ ബോട്ടിൽ അവിടെ ആതന്നെ വെച്ച് കണ്ണാടിയിൽ നോക്കിയപ്പോൾ എൻ്റെ മുഖം ചുമന്നുവരുന്നത് കണ്ടു. തലയെല്ലാം കറങ്ങുന്നപോലെ. ഞാൻ വേഗം നേരത്തെ എലിയെ കണ്ട ചെയറിൽ ചെന്ന്കിടന്നു.
അയ്യോ.. ഞാൻ മരിക്കാൻ പോവാണോ.. എന്ത് കുന്തമാ അച്ഛൻ ഇവിടെ ചെയ്തു വെച്ചേക്കുന്നേ.. അയ്യോ…. ദൈവമേ, ഞാൻ അങ്ങോട്ടു വരുന്നേ.
ഞാൻ കൈ രണ്ടും വിരിച്ചുപിടിച്ചു പ്രാർത്ഥിച്ചു. പെട്ടെന്നാണ് എൻ്റെ കൈ എന്തിലോ കൊണ്ടത്., ഉടനെ, എനിക്ക് ചുറ്റുമുള്ള യന്ത്രങ്ങൾ പ്രവൃത്തിക്കാൻ തുടങ്ങി.
ഞാൻ നോക്കുമ്പോൾ എൻ്റെ കയ്യും കാലും ലോക്കായി. തലയിൽ ഹെൽമെറ്റ് പോലെ എന്തോ വന്നു നിന്നു . കുറെ ലൈറ്റെല്ലാം തെളിഞ്ഞു.