അനുജന്റ വികൃതികൾ
ഞാൻ രണ്ടും കല്പിച്ചു അകത്തേക്ക് കടന്നു.
നിറയെ ആസിഡും കുറെ മെഷീനുകളും ഉണ്ട്.
ഒരു മൂലയിൽ കുറെ മെഷീൻ പാർട്സ് കിടക്കുന്നത് ഞാൻ കണ്ടു.
ഹോ…. ഇതൊക്കെ ഇരുമ്പ് വിലക്ക് കൊടുത്താൽ ഒരു വീട് വെക്കാനുള്ള പണം കിട്ടും.
എന്റെ മനസ്സ് പറഞ്ഞു..
അവിടെ , ഒരു സെമി സ്ലീപ്പിങ് ചെയറും അതിന് ചുറ്റും കുറെ മെഷീനുമുണ്ട്. ഒരു എലിയെ അതിൽ കിടത്തിയേക്കുന്നു. പാവം എലി. അച്ചൻ്റെ പരീക്ഷണ വസ്തുവാണ്. ഞാൻ അതിനെ എടുത്തു അതിൻ്റെ കൂട്ടിലിട്ടു.
അവിടെ ചുറ്റും നോക്കുമ്പോൾ പാറ്റ, പല്ലി വെള്ള എലി, തവള അങ്ങനെ കുറെ ചെറു ജീവികൾ. ഒരു കാഴ്ച്ച ബാംഗ്ളവിൽ നോക്കുന്നപോലെയാണ് കണ്ടത്. ഒരു പാമ്പിൻ്റെ കുറവ് മാത്രമേ ഉള്ളു. എന്നെനിക്ക് തോന്നി..
പറഞ്ഞു തീർന്നില്ല ഒരു കുട്ടയിൽ നിന്ന് പാമ്പിൻ്റെ ചീറ്റൽ കേട്ടു. ഞാൻ ആ കുട്ട പതിയെ തുറന്നു നോക്കിയപ്പോൾ, ഒരു പാമ്പ് പെട്ടെന്ന് പത്തി വിടർത്തിനിന്നു എൻ്റെ മുഖത്തേക്ക് ചീറ്റി.
വായും തുറന്നു നിന്ന എൻ്റെ മുഖത്തേക്ക് ആണ് ആ ചീറ്റലിൽ, എന്തോ ദ്രാവാകം വന്നു വീണത്. ഞാൻ അപ്പോത്തന്നെ കുട്ട അടച്ചു.
ഈശ്വരാ… വിഷമാണോ… അയ്യോ, എൻ്റെ മുഖം പൊള്ളുന്നെ.. ആരെങ്കിലും ഓടി വായോ.. എന്നെ പാമ്പ് കടിച്ചെ..
ഞാൻ ഭയത്തോടെ ഒച്ചവെച്ചു..പക്ഷ..
ആര് കേൾക്കാൻ. വീട്ടിൽ ആരും ഇല്ലല്ലോ.. ഞാൻ അവിടെ ഉണ്ടായിരുന്ന ബോട്ടിൽനിന്ന് കുറച്ചു വെള്ളമെടുത്ത് മുഖം കഴുകി. വായിൽ ഒഴിച്ച് പുറത്തേക്ക് തുപ്പാൻ നോക്കിയപ്പോൾ ആ വെള്ളം എൻ്റെ വായിലിരുന്നുതന്നെ ആവിയായിപ്പോയി.