അനുജന്റ വികൃതികൾ
അന്നൊരു അവധിദിവസമായിരുന്നു. അമ്മ ഓഫീസിൽ പോയേക്കുവാണ്. ചേച്ചിമാർ പുറത്ത് കറങ്ങാൻ പോയ നേരം. അച്ഛൻ ആകെ ടെൻഷനിൽ ലാബിൽ നിന്നും പുറത്തേക്ക് വരുന്നത് കണ്ടു.
എന്താ, എന്ത് പറ്റി?
അച്ഛൻ: ഞാൻ ഒരു മെഷീൻ കണ്ടുപിടിക്കുന്ന ടെൻഷനിൽ ആണ്.
എന്താ അത്?
അച്ചൻ: അത് വിജയിച്ചാൽ മോനെ… അച്ഛൻ്റെ പേര് ലോകം മുഴുവൻ അറിയും.
എന്താണെന്ന് പറ, എന്നാലല്ലേ അറിയാൻ പറ്റു.
അച്ഛൻ: അത് പറയാൻ സമയമായിട്ടില്ല. അവസാനഘട്ട പണിയിലാണ്.
അച്ഛാ, ഞാൻ ഇന്നുരാത്രി ഒരു ക്യാമ്പിനു പോകുന്നുണ്ട്. നാളേ വരൂ.
അച്ഛൻ: ആ…. ശരി. അമ്മയോട് പറഞ്ഞാ?
ആ…. പറഞ്ഞു.
അച്ഛൻ: ശരി… പോയിട്ട് വാ.
അച്ഛൻ അതും പറഞ്ഞു കാറും എടുത്തു പുറത്തേക്കിറങ്ങി.
ഞാൻ ലാബിൻ്റെ അടുത്തുകൂടി പോയപ്പോൾ അത് തുറന്നു കിടക്കുന്നത് കണ്ടു.. അച്ഛൻ പെട്ടെന്നു പോയപ്പോൾ അടക്കാൻ മറന്നതാവും, എന്തായാലും അടച്ചേക്കം. എന്ന് കരുതി ഞാൻ വാതിൽ അടച്ച് ലോക്ക് ആക്കിയപ്പോൾ എനിക്കൊരു ഐഡിയ തോന്നി..
അച്ഛൻ ഞങ്ങളെ ആരേയും ലാബിനകത്ത് കയറ്റാത്തതിനാൽ എന്താണ് അവിടെ നടക്കുന്നതെന്ന് ഞങ്ങൾക്കാർക്കും ഒരു ഐസിയുമില്ല.. എനിക്കിപ്പോ ലാബിനകം കാണാനായാൽ മറ്റുള്ള വരെ വിസ്മയിപ്പിക്കുന്ന കഥയ്ക്കുള്ള അവസരം ലഭിക്കും.
എന്തായാലും ഇപ്പോ ഇവിടെ ആരുമില്ല, ഒന്നകത്തു കയറി കണ്ടാലോ..!!