അനുഭവങ്ങൾ അനുഭൂതികൾ !!
വോക്സ്വാഗൻ പോളോ.
ഡ്രൈവിംഗ് സീറ്റിലേക്ക് ഞാൻ കണ്ണോടിച്ചു. മാഡമായിരുന്നു.
“ഹായ്, മാം.”
“എടൊ. എങ്ങോട്ടേക്കാ..?”
“ഫ്ലാറ്റിലേക്ക്.”
“വാ ഡ്രോപ്പ് ചെയ്യാം. ”
“വേണ്ട മാം. ടാക്സി പിടിക്കാം..”
“ഷോ ഇറക്കാതെ കേറടോ. മഴ വരുന്നുണ്ട്..”
“വേണ്ട മാം.”
“കയറാൻ.”
വൈകിട്ട് മാഡം കലിപ്പായതിന്റെ ഒരു വിഷമത്തിലാണ് ഇത്രയും ഷോ ഇറക്കിയത്.
അവർ ഇത്രയും കിടന്നു വിളിച്ചിട്ടും, ഇനി കയറാതിരുന്നാൽ അത് മോശമായിപ്പോകും.
ഞാൻ വാതിൽ തുറന്ന് മുൻസീറ്റിൽ ഇരിപ്പുറപ്പിച്ചു.
മാഡം വണ്ടി മുന്നോട്ടെടുത്തു.
“എന്താടോ വണ്ടിയിൽ കയറാൻ ഇത്ര ഷോ..?”
എന്നെ നോക്കാതെ മുൻപിലേക്ക് നോക്കികൊണ്ട് മാഡം ചോദിച്ചു.
“ഒന്നുല്ല..”
“എന്താ താനൊരു മൂഡോഫ് പോലെ..?”
“ഏയ്. അയാം ഗുഡ്.”
“നോ.. എന്തോ കാര്യമുണ്ട്.”
“ഏയ്.. ഒന്നുമില്ല.”
“ഓ..ഓ..ഓ.. ഇന്ന് ഞാനൊരൽപ്പം ദേഷ്യപ്പെട്ടതിനാണോ..? അയ്യേ…താൻ ഇത്രേ ഉള്ളോ “
“അത്…”
“എന്താ..?പറഞ്ഞോ.. പോരട്ടെ..’”
“അത്, കുറച്ചു നാളായി മാം നല്ല ഫ്രണ്ട്‌ലി ആയി പെരുമാറിയിട്ട് പെട്ടെന്ന് ദേഷ്യപ്പെട്ടപ്പോൾ, ഒരു . “
“ഹ.. ഹ.. ഹ..”
“എന്താ ചിരിക്കണേ..?”
“അപ്പോൾ, ഞാനിപ്പോൾ ഫ്രണ്ട്‌ലിയായല്ലേ പെരുമാറുന്നത്..?’”
“അത് അതെ…”
“പിന്നെന്താ… ? എടൊ…തനിക്ക് പറ്റിയ മിസ്റ്റേക്ക് പറഞ്ഞതിനാണോ ഈ പിണക്കം..അയ്യേ..അയ്യേ..”
One Response
Sugam