അനുഭവങ്ങൾ അനുഭൂതികൾ !!
“മ്മ്.. അല്ല നിനക്ക് എന്നും അവരുടെ PA ആയി നിന്നാൽ മതിയോ?.. ഭാവി കൂമ്പൊടിഞ്ഞു പോകും. ”
“അതിലെനിക്ക് കുഴപ്പമില്ല.”
“ആഹ് പഷ്ട്. ഭാവി ഒണ്ടാക്കണം എന്നും പറഞ്ഞല്ലേടാ നീ നാട്ടിലെ പണിയും കളഞ്ഞു ഇങ്ങോട്ട് വന്നത്. എന്നിട്ടിപ്പം ഇങ്ങേയൊക്കെ ആയാ..?”
“അളിയാ…. അത്.. അവര് കിടു ലുക്ക് അല്ലേ അളിയാ..ആദ്യം അവരെ കണ്ടപ്പോൾ ഒരു കാമം ഒക്കെ തോന്നിയെങ്കിലും ഇപ്പോൾ പ്രേമം തോന്നുന്നുണ്ടോ എന്നൊരു ഡൌട്ട്..”
“സൂപ്പറടാ.. നീ അവരെ കെട്ട്. ഒരു കൊച്ചിനെ ഫ്രീ കിട്ടും. അല്ല.. അവരുടെ ഹസ്ബൻഡ് സമ്മതിക്കുമോ..?”
“അത് പറഞ്ഞപ്പോഴാണ്.. നീ അവരുടെ ഹസ്ബന്റിനെയോ കുഞ്ഞിനെയോ കണ്ടിട്ടുണ്ടോ…?””
“ഇല്ലടാ.. എന്ത്..?”
“ഏയ്.. ഫോട്ടോ എങ്കിലും.?”
“ഇല്ല. പറഞ്ഞുകേട്ട അറിവേ ഉള്ളു.എന്തടാ ചോദിച്ചേ..?”
“ഒന്നുല്ല…ചുമ്മാ ഒന്ന് കാണാൻ..”
അന്ന് ഹോട്ടലിൽ വെച്ചു മാഡം എന്നോട് പറഞ്ഞത് എന്റെ മനസ്സിൽ ഓടികൊണ്ടേ ഇരുന്നു.
അവർ അനാഥയാണെന്ന്. കല്യാണം കഴിഞ്ഞിട്ടില്ല, ഹസ്ബൻഡും കുഞ്ഞുമില്ല, ഒരു നുണക്കഥ എല്ലാരോടും പറഞ്ഞതാണെന്ന്..
എന്തോ.. എനിക്കാ കഥ ഒട്ടും വിശ്വാസമായിരുന്നില്ല. പക്ഷെ, വിശ്വസിക്കാതെ എന്ത് ചെയ്യാൻ..?
“എന്തുവാടാ ഇരുന്ന് ആലോചിക്കുന്നത്..”
എന്റെ ആലോചനകണ്ടവൻ ചോദിച്ചു.
“ഒന്നുല്ലടാ..”
One Response
Sugam