അനുഭവങ്ങൾ അനുഭൂതികൾ !!
അനുഭൂതി – പിറ്റേന്ന് മറ്റൊരു സംഭവം ഉണ്ടായി.
നമ്മുടെ മോഹനനെ മാഡം നന്നായി ഒന്ന് ഫയർ ചെയ്തു.
“എന്താ അളിയാ.. എന്ത് കലിപ്പ്..?” ഞാനവനോട് ചോദിച്ചു.
“അളിയാ…അത് ഒരു പ്രൊജക്റ്റ് ഉണ്ടായിരുന്നു. ഞങ്ങൾ സംഭവം ചെയ്തു. ബട്ട് അതിൽ sewage ന്റെ കാര്യത്തിൽ ഒരു ക്ലാരിഫിക്കേഷൻ വരുത്താൻ ഉണ്ട്. കഴിഞ്ഞാഴ്ച സബ്‌മിറ്റ് ചെയ്യാനുള്ളതായിരുന്നു. ഇപ്പോൾ തന്നെ 2 തവണ ഡേറ്റ് മാറ്റി വാങ്ങി.
“നീ ടീമിലെ ബാക്കി ഉള്ളവരോട് ചോദിക്ക്. നീ ടീം പ്രൊജക്റ്റ് ഹെഡിനോട് ചോദിക്ക്.
“അളിയാ…ഞാനാണാ പ്രൊജക്റ്റ് ഹെഡ്.
“ടീം പ്രൊജക്റ്റ് ഹെഡ്…നീയാ..’”
“ഓ അളിയാ…സംഭവം ചെറിയ ഒരു പ്രൊജക്റ്റ് ആണ്. ആൾറെഡി വേറൊരു ബിഗ് പ്രൊജക്റ്റ് ഉള്ളത്കൊണ്ട് ഞങ്ങൾ എക്സ്പീരിയൻസ് കുറഞ്ഞവർക്ക് ഒരു ചാൻസ് തന്നതാ…ഇനി വേറെ ആരുടെ എങ്കിലും ഹെല്പ് ചോദിച്ചാൽ ആകെ നാറും.”
“എന്നത്തേക്ക് സബ്‌മിറ്റ് ചെയ്യണം.”
“വ്യാഴം..”
“നീ സംഭവം കാണിക്ക്. എനിക്ക് വല്ലതും ചെയ്യാൻ പറ്റുമോ എന്ന് നോക്കട്ടെ. ”
“ദാ നോക്കിക്കോ..”
“ഇപ്പോൾ അല്ല മൈരേ. ഫ്ലാറ്റിൽ എത്തിയിട്ട്. ഇപ്പോ ബിസിയാണ്.
“ഓക്കേ അളിയാ.”
ഫ്ലാറ്റിൽ എത്തിയശേഷം ഞാനാ പ്ലാൻ ഒന്ന് നോക്കി. എന്നിട്ട് എന്റേതായ ചില മാറ്റങ്ങൾ വരുത്തി. രണ്ട് ദിവസം അതിൽ പണിയേണ്ടി വന്നു. കാണാൻ സിമ്പിൾ ആണെങ്കിലും ചെയ്ത് ചെയ്ത് പോകുമ്പോൾ കുറച്ച് വള്ളിക്കെട്ട് പണി ഉണ്ടായിരുന്നു.