അനുഭവങ്ങൾ അനുഭൂതികൾ !!
എന്റെ പ്രാർത്ഥന ദൈവം കേട്ടോ..?”
മാഡത്തിന്റെ ഭാഗത്ത് നിന്നും ചോദ്യങ്ങളൊന്നും വരാത്തത് കൊണ്ട് ഞാനാലോചിച്ചു.
ഞാൻ മെല്ലെ അവരുടെ കയ്യിലിരിക്കുന്ന ഫയലിൽ പറ്റുന്ന പോലെ എത്തി നോക്കി.
ആഹാ…എന്റെ സി. വി. ആണ് നോക്കുന്നത്..
“സോ.. യൂ ആർ രമേഷ് ചന്ദ്രൻ“
മാഡം ഫയൽ മടക്കി ടേബിളിൽ വെച്ചുകൊണ്ട് ചോദിച്ചു.
യാതൊരു പരിചയവും ഇല്ലാത്ത മുഖഭാവത്തോടെയാണവർ ചോദിച്ചത്.
“യ.. യെസ് മാം.”
ഞാൻ ഉത്തരം നൽകി.
“എന്താ പഴയ കമ്പനി വിട്ടത്..?”
മാഡം മലയാളത്തിൽ സംസാരിച്ചതോടെ എന്റെ അടുത്ത കിളിയും പോയി. ഇവർ മലയാളി ആയിരുന്നോ…
“ങേ.. മാഡം മലയാളി ആയിരുന്നോ..?”
ഞാൻ ചോദിച്ചു.
“Mr. രമേഷിനോട് ഞാൻ ചോദിച്ചതിനുള്ള ഉത്തരം അതല്ലലോ.!”
പെണ്ണ് വീണ്ടും ഊക്കി വിട്ടു.. വീണ്ടും ഞാനൊന്ന് പതറി.
“സോറി മാഡം.
പഴയ കമ്പനിയിൽ നിന്നാൽ എനിക്ക് വലിയ കരിയർ ഗ്രോത് ഒന്നും ഉണ്ടാകില്ല. അത്കൊണ്ട് പുതിയൊരു ഓപ്പർച്ചുനിറ്റിക്ക് വേണ്ടി ശ്രമിക്കുകയായിരുന്നു. അപ്പോഴാണ് ഇവിടെ വാക്കൻസി ഉള്ള കാര്യം അറിഞ്ഞത്. സോ ഐ അപ്ലിയ്ഡ്.”
“കരിയർ ഗ്രോത് നോക്കിയിട്ടാണോ, അതോ അവിടെ വല്ല പെണ്ണ് കേസും ഉണ്ടാക്കിയിട്ടാണോ ഇങ്ങോട്ട് വന്നത് ”
ശബ്ദം അല്പം കടുപ്പിച്ചുകൊണ്ട് മാഡം ചോദിച്ചു.
അവർക്ക് അപ്പോൾ എന്നെ ഓർമ്മയുണ്ടെന്ന് മനസിലായി.[തുടരും ]