അനുഭവങ്ങൾ അനുഭൂതികൾ !!
“ടി.. നീ എവിടയാ..?
“വീട്ടിലുണ്ട്..”
“ടി ഞാൻ അവനെ കണ്ടു.. ഇന്ന്.”
“ആരെ..?”
“എടി.. രമേഷ് ചന്ദ്രനെ..”
പിറ്റേന്ന് രാവിലെ..
മോഹന്റെ i20 ഒരു വലിയ ബിൽഡിംങ്ങിനു മുൻപിലേക്ക് കൊണ്ട് നിർത്തി.
ഞാനും അവനും പുറത്തേക്കിറങ്ങി.
“Phoenix Builders”
പുതിയ കമ്പനി. പുതിയ ജോലി. പുതിയ തുടക്കം.
ഞാൻ എല്ലാ ദൈവങ്ങളെയും മനസ്സിൽ പ്രാർത്ഥിച്ചു അകത്തേക്ക് കയറി.
നേരെ HR ന്റെ റൂമിലേക്കാണ് പോയത്. M.D. വന്നിട്ടില്ല.
മോഹൻ പറഞ്ഞത്പോലെ ഒരു നല്ല മനുഷ്യൻ. അദ്ദേഹം എന്റെ ക്യാബിൻ കാണിച്ചുതന്ന ശേഷം ബാക്കി colleagues നെ പരിചയപ്പെടുത്തിത്തന്നു.
നല്ല കിടിലം പെൺപിള്ളേരും ഉണ്ട് കേട്ടൊ… എല്ലാരും നല്ല ജോളി ടൈപ്പ്.10 മിനിറ്റ് സംസാരം കൊണ്ട് തന്നെ അവർ എന്നെ comfort ആക്കി.
“സർ.. M. D. വന്നിട്ടുണ്ട്. സാറിനെ വിളിക്കുന്നുണ്ട് ”
പ്യുൺ കൃഷ്ണൻ ചേട്ടൻ വന്നു പറഞ്ഞു.
മോഹൻ : അളിയാ പേടിക്കണ്ട.. ജസ്റ്റ് ബി കൂൾ.
മറ്റ് ജോലിക്കാരുടെ മുഖത്തും ഒരു സഹതാപ നോട്ടം ഉള്ളത് പോലെ എനിക്ക് തോന്നി.
പക്ഷെ എനിക്ക് പേടി ഒന്നുമില്ലായിരുന്നു. അവർ എന്നെ തിന്നുകയൊന്നും ഇല്ലലോ.
ഞാൻ MD യുടെ ക്യാബിനിലേക്ക് നടന്നു..
ഡോറിൽ ഒന്ന് മുട്ടിയ ശേഷം
“മെ ഐ കം ഇൻ ”
ഞാൻ ചോദിച്ചു.
“യെസ്. “
ഒരു സ്ത്രീശബ്ദം ഞാൻ കേട്ടു.