അനുഭവങ്ങൾ അനുഭൂതികൾ !!
“അയ്യടാ.. നോക്കി ഇരുന്നോ. വണ്ടിയുടെ ഇൻഡിക്കേറ്റർ പോയി. ഇങ്ങോട്ട് പൈസ താ..”
“ഒന്ന് പോടോ..മര്യാദക്ക് വണ്ടി ഓടിക്കണം, ഇല്ലെങ്കിൽ ഇൻഡിക്കേറ്റർ ഒക്കെ പൊട്ടും.”
അവൾ ദേഷ്യത്തിൽ പറഞ്ഞു
“ ദേ..പെണ്ണെ.. എടാ പോടാ എന്നൊക്കെ വീട്ടിൽപ്പോയി വിളിച്ചാൽ മതി..”
എനിക്കും ദേഷ്യം വന്നു തുടങ്ങിയിരുന്നു.
“വീട്ടുകാരെ പറയുന്നോട പട്ടി.”
അതും പറഞ്ഞു അവളെന്റെ മുഖത്ത് ആഞ്ഞൊരടി.
ആ അടി ഞാൻ പ്രതീക്ഷിച്ചതല്ല.!!!
ജീവിതത്തിൽ ഒരുപാട് അടി ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ, ഇത്ര പ്രതീക്ഷിക്കാതെ അടി പൊട്ടിയിട്ടില്ല. അതും ഒരു പെണ്ണിന്റെ കയ്യിൽ നിന്ന്.
ശരീരം വേദനിച്ചതോടെ എന്റെ ലൗ അറ്റ് ഫസ്റ്റ് സൈറ്റ് ഒക്കെപ്പോയി. ദേഷ്യം എന്റെ വലം കയ്യിലേക്ക് ഇരച്ചു കയറി.
“പ്ടക് ”
കാരണക്കുറ്റി നോക്കി ഞാൻ ഒന്ന് കൊടുത്തു.
സ്ത്രീ ആയത്കൊണ്ട് പവർ കുറച്ച് തന്നെയാ കൊടുത്തത്.
അവളും ആ അടി പ്രതീക്ഷിച്ചില്ലെന്ന് തോന്നുന്നു. അവളുടെ ഇരു കണ്ണുകളും നിറഞ്ഞു തുളുമ്പി.
അവളുടെ ഇടം കവിൾ ഇടം കയ്യാൽ അവൾ പൊത്തിപിടിച്ചു.
“യൂ.. ബിച്ച്.. ഐ.. വിൽ..”
അവൾ എന്നോടെന്തോ ഭീഷണി ഡയലോഗ് അടിക്കാൻ വന്നതായിരുന്നു. പക്ഷെ പെട്ടെന്നവൾ നിർത്തി. അവളെന്റെ കയ്യിലേക്ക് തന്നെ നോക്കി നിന്നു, എന്റെ കയ്യിലെ ടാറ്റൂയിൽ ആയിരുന്നു അവളുടെ ശ്രദ്ധ.