അനുഭവങ്ങൾ അനുഭൂതികൾ !!
മാളു ഒന്നും മിണ്ടാതെ തനിക്ക് പനി വന്നപ്പോൾ ശിവ നോക്കിയ കാര്യങ്ങളൊക്കെ മനസ്സിലോർത്തെടുത്തു.
“ഹലോ…ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ..”
ചിന്തയിൽ മുഴുകിയിരുന്ന മാളുവിനോട് സാക്ഷി ചോദിച്ചു.
“ങേ.. ഹാ.. കേൾക്കുന്നുണ്ട്..
“ചേച്ചി…. ഇഷ്ടമാണെങ്കിൽ നോക്ക് ചേച്ചി. പിന്നെ ഏജ് ഗ്യാപ് ഒന്നും നോക്കണ്ട 3-4 അല്ലേ വരുള്ളൂ. ഇന്നത്തേക്കാലത്തു അതൊന്നും ഒരു വിഷയമേ അല്ല.
മാളു മറുപടി ഒന്നും തന്നെ നൽകിയില്ല.
“ചേച്ചി…ചേച്ചി…ഇങ്ങോട്ട് നോക്ക്….
“ഓ.. പറഞ്ഞോ…”
സാക്ഷിയുടെ മുഖത്ത് ശ്രദ്ധിച്ചുകൊണ്ട് മാളു പറഞ്ഞു.
അല്പം മുന്നോട്ടാഞ്ഞുകൊണ്ട് മെല്ലെ സാക്ഷി പറഞ്ഞു
“അതേയ്…ആലോചിച്ച് ചെയ്‌താൽ മതി. പിന്നെ വിശ്വാസം ഉണ്ടെകിൽ പഴയ കാര്യങ്ങളൊക്കെ പറഞ്ഞാൽ മതി.”
“മോളേ…അത്…അതൊക്കെ അവനറിയാം. മാളു പറഞ്ഞു..”ഒരു ചമ്മലോടെ മാളു പറഞ്ഞു..
“വാട്ട് …അപ്പോൾ സീരിയസ് ആണല്ലേ….? എന്നിട്ടാണോ ഇവിടിരുന്നു അഭിനയിച്ചത്.
“എടി.. അത്…
“ഒരു അതും ഇല്ല. വല്ലതും ഉണ്ടെങ്കിൽ നേരത്തെ പറഞ്ഞോണം. അവസാനം കിടന്നു കരയരുത്.
“മ്മ്.. നോക്കാം..
“പിന്നെ എല്ലാം ഓക്കേ ആണെങ്കിൽ ഞാൻ അമ്മയോട് പറയാം. അമ്മ വീട്ടുകാരുമായി സംസാരിക്കും.
“ഡി.. ഞാൻ പറയാം. എന്നിട്ട് മതി… നീ ആന്റിയോട് ഒന്നും പറയരുതേ..
“ദുർഗ്ഗയോടോ..?