അനുഭവങ്ങൾ അനുഭൂതികൾ !!
മാളു :-ആഹാ.. ഫുൾ സർപ്രൈസ് ആണലോ..
സാക്ഷി :-അമ്മ എവിടെയാ ചേച്ചി..?
മാളു :-അവിടെയുണ്ട്..
ഞാൻ :-അതേയ് . ഞാനെന്നാൽ പോയി ആന്റിയേയും ദുർഗയെയും ഒന്ന് കണ്ടിട്ട് വരാം..
മാളു :-ഞാനും വരാം
ഞാൻ :-ഏയ്.. വേണ്ടാ.. ഒരു സർപ്രൈസ് കൊടുക്കാം. തിരിച്ചറിയുമോ എന്ന് നോക്കട്ടെ..
അവരോട് യാത്ര പറഞ്ഞു ഞാൻ ആന്റിയുടെ അടുത്തേക്ക് ചെന്നു.
വർഷങ്ങൾ കഴിഞ്ഞെങ്കിലും മുഖത്തിന് വലിയ മാറ്റമില്ല. അല്പം തടി വെച്ചിട്ടുണ്ട്. പിന്നെ പെണ്ണിന്റെ അമ്മ ആയതിനാൽ കണ്ടു പിടിക്കാൻ പാടുപെട്ടില്ല. ആളെ പറഞ്ഞപ്പോൾ തന്നെ ആന്റിയ്ക്ക് പിടികിട്ടി. എന്നെ ബാംഗ്ലൂരിൽ കണ്ട കാര്യം സാക്ഷി വീട്ടിൽ പറഞ്ഞിരുന്നു. സുഖവിവരങ്ങൾ തിരക്കിയ ശേഷം ആന്റി തന്നെ എന്നെ ദുർഗ്ഗയുടെ അടുത്ത് കൊണ്ടുപോയി.അവളാകെ ത്രില്ല് അടിച്ചുപൊയ്. സമ്മർ വെക്കേഷനാണ് അവസാനമായി കണ്ടത്, പിന്നീട് കാണുമ്പോൾ ദാ കല്യാണ വേഷത്തിൽ.
അവൾക് ഗിഫ്റ്റ് ഒന്നും വാങ്ങാൻ പറ്റിയില്ലലോ എന്നോടൊരു വിഷമമേ എനിക്കുള്ളൂ.
അതേസമയം
മാളു :-ഓഹ്.. അപ്പോൾ നിങ്ങളൊക്കെ ഒരുമിച്ചായിരുന്നല്ലേ..
സാക്ഷി :-യെപ്..
മാളു :-ശിവയുടെ പേരെന്റ്സ് ഒക്കെ എങ്ങനെയാ.. കലിപ്പ് ആണോ..
സാക്ഷി :-കുട്ടിക്കാലത്തു നൈസ് ആയിരുന്നു. ഇപ്പോൾ സ്വഭാവം എങ്ങനെ എന്നറിയില്ല.
മാളു :-മ്മ്..