അനുഭവങ്ങൾ അനുഭൂതികൾ !!
“ഒന്ന് പോടീ..
“ഏയ്.. ഞാൻ സീരിയസ് ആയി പറഞ്ഞതാ.. പാവാ ചേച്ചി. നോക്കുന്നേൽ നോക്കിക്കോ.. പിന്നെ വയസിനു മൂത്ത പെൺപിള്ളേരെ ആണലോ പണ്ടേ താല്പര്യം.
“പോടീ..പോടീ..
“അല്ല.. നമ്മുടെ സച്ചു ഇപ്പോൾ എവിടാ..
“ഇവിടുണ്ട്. സെയിം കമ്പനി.
“ആഹാ.. എന്തായാലും UK യിൽ പോകുന്നതിനു മുൻപ് നമുക്കൊന്ന് മീറ്റ് ചെയ്യണം.
“യെസ്.ഷുവർ. അവനും ഒരു സർപ്രൈസ് ആയിരിക്കും.
“മ്മ്.
“അല്ല..നിങ്ങൾ ദുബായിൽ ആയിരുന്നില്ലേ.
“യെസ്…ഒരു 5 കൊല്ലമാകും ബാംഗ്ലൂർ വന്നിട്ട്. അമ്മയ്ക്ക് ദുബായിൽ ഒരു ജോലി ഉണ്ടായിരുന്നു.
“അല്ല അപ്പോൾ നിങ്ങൾക്ക് മാളുവിനെ എങ്ങനെ അറിയാം..
“ബാംഗ്ലൂർ എത്തി പരിചയപ്പെട്ടതാ.. ദുർഗ്ഗ ചേച്ചിയുടെ ഫ്രണ്ട് ആണ്…അമ്മയ്ക്ക് ഭയങ്കര ഇഷ്ടാ ചേച്ചിയെ.
“അഹ്. ഓക്കേ ഓക്കേ.
“അന്ന് മാളിൽ വെച്ചു കണ്ട കാര്യം ഞാൻ ചേച്ചിയോട് പറഞ്ഞിരുന്നു.. എന്തായാലും ഇന്ന് കണ്ടാൽ അതൊരു സർപ്രൈസ് തന്നെ ആയിരിക്കും.
“എന്താണു രണ്ടാളും.. തള്ളി മരിക്കുവാണല്ലോ..”മാളു നമ്മുടെ അടുത്തെത്തി പറഞ്ഞു.
“ഏയ്.. പഴയ ചില കഥകൾ പറഞ്ഞതാ”ഞാൻ പറഞ്ഞു.
മാളു :പഴയ കഥകളോ..
സാക്ഷി :അതേ ചേച്ചി. നമുക്ക് മുൻപേ പരിചയം ഉണ്ട്. ചൈൽഡ്ഹൂഡ് ഫ്രണ്ട്‌സ് ആയിരുന്നു.
മാളു :-ങേ…
ഞാൻ :-അതേ.. പണ്ട് അയൽക്കാർ ആയിരുന്നു. കുട്ടിക്കാലത്ത്.