അനുഭവങ്ങൾ അനുഭൂതികൾ !!
അനുഭൂതി – “ഓക്കേ.. ഒക്കെ….ആർക്കെങ്കിലും പണ്ട് ലൗ ലെറ്റർ കൊടുത്തതിനു ക്ലാസ്സ് ടീച്ചർ തല്ലിയിട്ടുണ്ടോ…?
ആ ചോദ്യത്തിൽ എനിക്ക് ആളെ പിടികിട്ടി.
“സാക്ഷി..!!ദുർഗയുടെ അനിയത്തി…ഒ മൈ ഗോഡ്…
———-
ചെറിയൊരു ടിപ്പിക്കൽ ഫ്ലാഷ് ബാക്ക് സീൻ.
ആറാം ക്ലാസ്സ് പഠന കാലം.
ക്രിക്കറ്റ്, ക്ലാസ്സ്, തല്ല്, കുളത്തിലെ കുളി എന്നിങ്ങനെ ഹാപ്പിയായി ജീവിതം പൊയ്ക്കൊണ്ടിരുന്ന കാലം, നോ ടെൻഷൻ. അപ്പോഴും ആ വെടല സച്ചു എന്റെ കൂടെ തന്നെയുണ്ട്.
ഞങ്ങളുടെ വീടിന്റെ അടുത്ത് തന്നെയായിരുന്നു ലിസിയാന്റിയുടെ വീട്. ഭർത്താവിന്റെ പേര് വിജയൻ. ആളൊരു തണ്ണി കേസ് ആണ്, വെറും തണ്ണിയല്ല.. വെള്ളം അടിച്ചാൽ വെറും മൈര് സ്വഭാവം കാണിക്കുന്ന ഒരു മൈരൻ,തെറിവിളിയാണ് മെയിൻ പക്ഷെ ദേഹോപദ്രവം ഇല്ല കേട്ടോ.
രണ്ട് മക്കളാണവർക്കുള്ളത്. ദുർഗ്ഗയും, സാക്ഷിയും.
സാക്ഷി എന്നേക്കാൾ 2 വയസ്സ് ഇളയതാണ്, ദുർഗ്ഗ 2 വയസ്സ് മൂത്തതും. മൂത്തത് ആണെങ്കിലും ചേച്ചി എന്നല്ല ദുർഗ്ഗ എന്ന് തന്നെയാണ് ഞങ്ങൾ വിളിക്കാറുള്ളത്.
നമ്മൾ നാലാളും നല്ല കമ്പനി തന്നെയായിരുന്നു.
ഒരുമിച്ച് സ്കൂളിൽ പോകും, കറങ്ങാൻ പോകും.. ആ പ്രായത്തിൽ പിള്ളേർ ചെയ്യുന്നതൊക്കെ ചെയ്യും. ‘
ഒരേ സ്കൂളിൽ കൂടെ ആയത്കൊണ്ട് നല്ല അടുപ്പമായിരുന്നു.
അങ്ങനെയിരിക്കെയാണ് നമ്മുടെ സച്ചുവിന് ദുർഗ്ഗയോട് മൂത്ത പ്രേമം തുടങ്ങുന്നത്. ബുക്കിൽ flames വരച്ചു കളിക്കലായിരുന്നു മൈരൻ്റെ മെയിൻ പണി.