അനുഭവങ്ങൾ അനുഭൂതികൾ !!
“വാടാ പോകാം..
“ആയിക്കോട്ടെ…
രണ്ടാളും വണ്ടിയുമായി അവിടെ നിന്നും തിരിച്ചു വീട്ടിലേക്ക് യാത്രയായി.
വീട്ടിൽ പോയി വെപ്പ് ഒന്നും നടക്കില്ല, അതുകൊണ്ട് രണ്ടാളും വഴിയിലെ കടയിൽ നിന്നും ഫുഡ് കഴിച്ചു വീട്ടിലേക്ക് പോയി..
“അല്ല എന്താ പ്ലാൻസ് ഇന്ന്..?”
ഞാൻ ചോദിച്ചു.
“മറന്നോ.. ഞാൻ പറഞ്ഞില്ലേ..എന്റെ ഒരു ഫ്രണ്ട് മാര്യേജ് ഉണ്ട്, അതിന് പോണം..നീയും വരണം..
“മ്മ്മ്…അതേ..
ഞാനിന്നു പോകും കേട്ടോ..
“എവിടേയ്ക്ക്..
“ഇന്ന് സൺഡേ ആണ്. സച്ചു നാളെ രാവിലെ വരും..
“ശോ..
“എന്താ…
“അല്ല.. ഇനി വീണ്ടും ഒറ്റയ്ക്ക്..
“ഇപ്പോ അങ്ങനായോ.. ഒറ്റക്ക് ജീവിക്കുന്നതാ ഇഷ്ടമെന്ന് പറഞ്ഞിട്ട്…
“അത്…
“എന്താ…
“ഏയ്.. ഒന്നുല്ല….
“ഒരു കാര്യം ചെയ്യാം…
“എന്താ..?
“താൻ ഞങ്ങളുടെ ഫ്ലാറ്റിലേക്ക് പോരുന്നോ..?? അവിടെ സ്റ്റേ ചെയ്യാം
“പോടാ..ഞാനില്ല..
“എന്നാൽ ഞാനിവിടെ സ്റ്റേ ചെയ്യാം..
“ആഹ്.. ഓക്കേ ഡൺ..
“അയ്യാ…ഒന്ന് പോ പെണ്ണെ..
“എന്താടൊ…താൻ ഇവിടെ സ്റ്റേ ആക്ക്..
“നല്ല കാര്യം…നമ്മൾ ബോസ്സും, ജോലിക്കാരനും ഒരുമിച്ചാണ് സ്റ്റേ ആണെന്ന് അറിഞ്ഞാൽ പിന്നെ അത് മതി ഓരോ കഥ ഇറങ്ങാൻ..
“ഒന്ന് പോടാ.. നീ നിൽക്കുന്നോ…
“ഏയ്.. ഞാന്നില്ല..
“എന്നാ താൻ പോ…”മാളു ദേഷ്യത്തിൽ ഹാളിൽ നിന്നും ചാടി തുള്ളി തന്റെ റൂമിലേക്ക് പോയി..