അനുഭവങ്ങൾ അനുഭൂതികൾ !!
ഓരോ കാര്യങ്ങൾ ഓർത്ത് ഞാനും മെല്ലെ മയക്കത്തിലേക്ക് പോയി.
മനസ്സിലെ ചൂട് കുറയ്ക്കാനെന്നോണം പുറത്ത് ചാറ്റൽമഴ പെയ്തിറങ്ങി.
മുഖത്ത് സൂര്യപ്രകാശം അടിച്ചപ്പോഴാണ് ഞാൻ കണ്ണ് തുറന്നത്.
“മൈര്.. ഇത് എവിടയാ….”
സ്ഥലകാല ബോധമില്ലാതെ ഞാൻ സ്വയം ചോദിച്ചു.
തലയിൽ ഒരു പെരുപ്പ് പോലെ. രാത്രി അടിച്ചതിന്റെ എഫക്ട് ആണ്. ബിയർ ആണേലും നല്ല കിക്ക്. അഞ്ച് മിനുട്ട് വേണ്ടിവന്നു കണ്ണ് നേരെ തുറക്കാൻ..
കാറിലാണ് കിടക്കുന്നതെന്ന് അപ്പോഴാണ് മനസ്സിലായത്.
സമയം 6 മണി കഴിഞ്ഞതെ ഉള്ളു. സൂര്യൻ ഉദിച്ചുവരുന്നു.
കുറ്റം പറയരുത് ആ മലയുടെ മുകളിൽ ഇരുന്ന് സൂര്യോദയം കാണാൻ ഒരു വല്ലാത്ത ഭംഗി ആയിരുന്നു…
പാസ്സഞ്ചർ സീറ്റിലേക്ക് നോക്കിയപ്പോൾ മാളു ഇപ്പോഴും നല്ല ഉറക്കത്തിലാണ്.
ഹൊ.. ഉറക്കത്തിൽ പോലും എന്തൊരു ഭംഗിയാ പെണ്ണിന് കടിച്ച് തിന്നാൻ തോന്നുന്നു.
പോത്ത് ഉറക്കത്തിൽ ആണ് പെണ്ണ്.
ഈ കാടിന് നടുവിൽ ഒരു പേടിയും കൂടാതെ കിടന്നുറങ്ങണമെങ്കിൽ അവൾക്ക് എന്നെ എത്ര വിശ്വാസം ആയിരിക്കും.
ഞാൻ മനസിലോർത്തു.
കുറച്ച് നേരം ഞാനവളെ തന്നെ നോക്കിയിരുന്നു..
ആരായാലും നോക്കി ഇരുന്നുപോകും.
അവളുടെ ചെഞ്ചുണ്ട് നുകരാൻ മനസ്സ് വെമ്പൽ കൊണ്ടെങ്കിലും എന്തെങ്കിലും കുരുത്തക്കേട് കാട്ടാനുള്ള ധൈര്യം എനിക്കില്ലായിരുന്നു.