അനുഭവങ്ങൾ അനുഭൂതികൾ !!
“മ്മ്.. പേടിക്കണ്ടാ..ഞാൻ നാളെ തന്നെ മൈക്കിൽ അന്നൗസ് ചെയ്തോളാം
“പോടാ പട്ടി..
“പിന്നല്ലാഹ്…ഞാനിതൊന്നും ആരോടും പറയാൻ പോണില്ല…
“മ്മ്.. അതെ.. പോകണ്ടേ…? സമയം കുറേ ആയി..
“എനിക്ക് ഓട്ടിക്കാൻ ഉള്ള ആമ്പിയർ ഇല്ല.. നല്ല കിക്ക് ഉണ്ട്.
“എനിക്കും.
“ഇനിയിപ്പോൾ എന്താ ചെയ്യാ.
“വാ വണ്ടിയിൽ കിടക്കാം…
“കുറച്ച് കഴിഞ്ഞു കേറിയാൽ പോരെ…
“കാടിന്റെ നടുക്കാണ് വല്ല കുറുക്കനും വന്നു കൊണ്ട് പോകും.
അവളുടെ ആ ഡയലോഗിൽ ഞാൻ വീണു. രണ്ടാളും മുൻപിലെ സീറ്റ് അഡ്ജസ്റ്റ് ചെയ്ത് കിടപ്പായി.
കിടന്നപ്പോൾ തന്നെ മാളു ഉറക്കമായി, പക്ഷെ എനിക്ക് ഉറക്കം വന്നില്ല. വേറൊന്നുമല്ല, മാളു പറഞ്ഞ കാര്യങ്ങൾ കേട്ടിട്ട് തന്നെ.
സ്ത്രീകളെ ദേവിയായി അമ്പലത്തിൽ നിർത്തും എന്നൊക്കെ കേട്ടിട്ടുണ്ട്, പക്ഷെ സത്യത്തിൽ അങ്ങനൊക്കെ നടക്കുമോ..?
ആഹ്.. പറയാൻ പറ്റില്ല, ഇപ്പോഴും നരബലി നടക്കുന്നു. അപ്പോഴാണ് വർഷങ്ങൾക്ക് മുൻപുള്ള ഈ കാര്യം. എന്നാലും ആ അമ്മാവൻ മൈരൻ ചത്തു കാണുമോ.. ഇല്ലെങ്കിൽ പിടിച്ചിട്ട് ഒരെണം പൊട്ടിക്കായിരുന്നു. ആഹ് ഇപ്പോൾ ആ മൈരന് നല്ല പ്രായം കാണും….
പക്ഷെ, എന്തൊക്കെ പറഞ്ഞാലും എനിക്കത്ര പെട്ടെന്ന് ദഹിക്കുന്ന കാര്യങ്ങളല്ല മാളു പറഞ്ഞത്. എനിക്കെന്നല്ല, ആർക്കും.
പക്ഷെ അവൾക്ക് കള്ളം പറയേണ്ട കാര്യം ഇല്ലല്ലോ…