അനുഭവങ്ങൾ അനുഭൂതികൾ !!
“രാജസ്ഥാൻ.. അങ്ങോട്ടേക്കായിരിന്നു ഞങ്ങൾ പോയത്.
അമ്മ അവിടെ ഒരു എൽ പി സ്കൂളിൽ അധ്യാപികയായി പോയി. വലിയ ശമ്പളം ഒന്നും കിട്ടില്ല, പക്ഷെ സന്തോഷം കിട്ടിയിരുന്നു.
എനിക്ക് 20 വയസ്സുള്ളപ്പോഴാ അമ്മ എന്നെ വിട്ട് പോയത്, പെട്ടെന്നൊരു തലകറക്കം വന്നതാ.. ക്യാൻസർ ആയിരുന്നു, ഫൈനൽ സ്റ്റേജ്.. പാവം..
പക്ഷെ അധികം നരകിപ്പിക്കാതെ ദൈവം നേരത്തെ അങ്ങ് വിളിച്ചതിൽ സന്തോഷേ ഉള്ളു.
അത്യാവശ്യം നന്നായി പഠിക്കുന്നത് കൊണ്ട് സ്കോളർഷിപ്പ് കിട്ടിയിരുന്നു.. അത് കൊണ്ട് പഠിച്ചു ഇതുവരെ എത്തി.”
മാളു കണ്ണുകളടച്ചുകൊണ്ട് പഴയ കാര്യങ്ങൾ ഓർത്തെടുത്ത് പറഞ്ഞു.
“ആർ യൂ ഓക്കേ…?
“യെസ് മാൻ.
“അല്ല.. പിന്നീട് നിന്റെ അമ്മാവന്റെ ശല്യം എന്തെങ്കിലും..?
“ഏയ്.. ഒന്നുമില്ല…
“ലതയെ പിന്നെ കണ്ടോ…?
“ഏയ്.. ഇല്ല…
“പിന്നീട് തറവാട്ടിലെ കാര്യമൊക്കെ എന്തായി..?
“അറിയില്ല.. അന്വേഷിച്ചില്ല..
“ങേ.. അതെന്താ അന്വേഷികാത്തെ …അയാളിപ്പോഴും സന്തോഷത്തോടെ ജീവിക്കുവായിരിക്കും. അയാൾക്കിട്ട് എന്തെങ്കിലും പണി കൊടുക്കണ്ടേ..?
“എന്തിന്…ഞാനിപ്പോൾ ഹാപ്പിയാ…പഴയത് ഓർത്തു വിഷമിക്കാൻ ഞാനില്ല.
“എന്നാലും…..
“ഒരു എന്നാലുമില്ല…പിന്നെ.. ഒരുകാര്യം.
“എന്താ
.”എന്റെ ഫ്രണ്ട്സിനുപോലും അറിയാത്ത കാര്യമാ നിന്നോട് പറഞ്ഞത്.