അനുഭവങ്ങൾ അനുഭൂതികൾ !!
“ച്ചേ…എന്താടി ഇത്.. ഞാൻ പറയുന്നതൊക്കെ നീ ചെവി കൊണ്ടല്ലേ കേൾക്കുന്നത്. ഇത്രയും പേരെ കൊന്ന എനിക്കണോ ഇനി നിന്നെക്കൂടി കൊല്ലാൻ പ്രയാസം.
പക്ഷെ ഞാൻ നിന്റെ മോളേ കൊല്ലില്ല കേട്ടോ, അവളെ ഞാൻ നരകപ്പിച്ചു കൊന്നോളാം…പയ്യെ പയ്യെ…”
ചെറു പുഞ്ചിരിയോടെ രാഘവൻ പറഞ്ഞു.
“ഈ നാട്ടിൽ നീ പറയുന്നത് മാത്രമല്ല ഞാൻ പറയുന്നത് കേൾക്കാനും ആൾക്കാരുണ്ട്…”
കോപത്തോടെ ലക്ഷ്മി പറഞ്ഞു.
“അതെ അതെ.. കേൾക്കാൻ ആൾക്കാരുണ്ട്.. പക്ഷെ നീ പറയുന്നത് വിശ്വസിക്കാനും പ്രതികരിക്കാനും ആര് വരുമെന്നാടി നീ പറയുന്നത്.
ഈ നാടിന്റെ അവസാന വാക്കായ വില്ലുമംഗലം പോലും എന്റെ കയ്യിലാ…പിന്നെ നീ എങ്ങനെ നിന്റെ മോളെ രക്ഷിക്കുമെന്നാ നീ പറയുന്നത്..?
നാട്ടുകാർ പോലും നിനക്കെതിരാകും. കാണണോ നിനക്കത്..?
നീയൊരു കാര്യം ചെയ്യ് പോയി നിന്റെ മോളേ കാര്യങ്ങളൊക്കെ പറഞ്ഞു മനസിലാക്കിക്കൊടുക്ക് എന്നിട്ട് അമ്പലവും പരിസരവുമൊക്കെ വൃത്തിയാക്കാൻ പഠിപ്പിക്ക്
ചിരിച്ചുകൊണ്ട് അതും പറഞ്ഞു രാഘവൻ മുറിയിൽ നിന്നും പോയി.
ആകെ തകർന്ന മനസ്സുമായി ലക്ഷ്മി നിലത്തേക്കിരുന്നു പൊട്ടിക്കരഞ്ഞു. [ തുടരും ]