അനുഭവങ്ങൾ അനുഭൂതികൾ !!
“എന്റെ പുന്നാര പെങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ ഞാൻ പറയാം. ആ പൂജാരിയെ പാമ്പ് കടിച്ചതല്ല കടുപ്പിച്ചതാ, അമ്പലകുളത്തിൽ എന്റെ ആൾക്കാരാ വിഷം കലർത്തിയത്. ആനയ്ക് മദപ്പാട് വന്നതല്ല, വരുത്തിയതാ.. എല്ലാം ഞാൻ ചെയ്യിപ്പിച്ചതാ നിന്റെ മോളുടെ ഭാവി ഇല്ലാതാക്കാൻ…
“ദ്രോഹി…..”ലക്ഷ്മി രാഘവന്റെ നേരെ പാഞ്ഞടുത്തു. പക്ഷെ അവന്റെ കയ്യുടെ ചൂട് അറിയാനായിരുന്നു പിന്നെയും അവളുടെ വിധി.
തല്ലിന്റെ ആഘാതത്തിൽ ചുണ്ട് പൊട്ടി അവൾ നിലത്തിരുന്നു.
“നീ തിടുക്കപ്പെടാതെ…ഞാൻ പറഞ്ഞു തീർന്നില്ലല്ലോ…
സത്യത്തിൽ ഈ കെണി നിനക്ക് വേണ്ടി ഞാൻ ഒരുക്കിയതാ…
പണ്ട് നീ എന്റെ തള്ളയ്ക്ക് പിഴച്ചു ഉണ്ടായതാണെന്ന് അറിഞ്ഞപ്പോൾ. പക്ഷെ അപ്പോഴേക്കും നിന്റെ കെട്ടും കഴിഞ്ഞു നീ ഗർഭിണിയും ആയിപ്പോയി.
എന്തായാലും അമ്മയ്ക്ക് തരാൻ പറ്റാത്തത് മോൾക് കൊടുക്കാൻ പറ്റി, എനിക്ക് സന്തോഷമായി..
ആഹ് ഒരു കാര്യം പറയാൻ വിട്ടു, നിന്റെ കെട്ടിയോൻ ട്രെയിനിൽ നിന്ന് വീണതല്ല ഞാൻ വീഴ്ത്തിയതാ..നീ അങ്ങനെ സന്തോഷമായി ജീവിച്ചാലെങ്ങനെയാ..”
രാഘവന്റെ വാക്കുകൾ കേട്ട് ഒന്നനങ്ങാൻ പോലുമാകാതെ അവൾ തരിച്ചിരുന്നു.
“ഇ.. ഇല്ലാ.. ഞാൻ ജീവനോടിരിക്കുമ്പോൾ എന്റെ മകളുടെ ജീവിതം നശിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല…”
ലക്ഷ്മി ദേഷ്യത്തോടെ പറഞ്ഞു.