അനുഭവങ്ങൾ അനുഭൂതികൾ !!
“എട്ടാ…
“പ്ഫാ…നായെ…ആരാടി നിന്റെ ഏട്ടൻ….
“ഏട്ടാ.. ഞാൻ..
“മിണ്ടരുത്…അവളുടെ ഒരു ഏട്ടൻ…പിഴച്ചു പെറ്റ് ഉണ്ടായ നീ എങ്ങനാടി എന്റെ പെങ്ങളാകുന്നത്..
തിരിച്ചു പറയാൻ ഒരു മറുപടിയുമില്ലാതെ ലക്ഷ്മി തല താഴ്ത്തി നിന്നു.
“എന്റെ തള്ളക്ക് കഴപ്പ് മൂത്തപ്പോൾ ഏതവനിലോ ഉണ്ടായ ഒന്ന്.. അത് മാത്രമാണ് നീ…ഞാനെല്ലാം അറിയാൻ വൈകിപ്പോയി അല്ലെങ്കിൽ ആ തള്ളയുടെ വയറ്റിൽ വെച്ചുതന്നെ കൊന്നേനെ നിന്നെ ഞാൻ..
“ഏട്ടാ…
പടക്ക്….. ലക്ഷ്മിയുടെ കരണം നോക്കി രാഘവന്റെ വക അടി പൊട്ടി.
വേദനയോടെ കവിൾ പൊത്തി ലക്ഷ്മി താഴെയിരുന്നുപ്പോയി.
“നിന്നോട് ഞാൻ പറഞ്ഞു.. എന്നെ അങ്ങനെ വിളിക്കരുതെന്ന്..
ലക്ഷ്മി നിലത്തിരുന്ന് പൊട്ടിക്കരഞ്ഞു.
“ഒരു കാര്യം കൂടി നീ കേട്ടോ നിന്റെ മകൾ, ദേവിയുടെ നടയും കഴുകി പടച്ചോറും തിന്ന് ഇനിയുള്ള കാലം ജീവിക്കും.
“ഇല്ല.. ഞാനതിന് സമ്മതിക്കില്ല.. ഒരു ദേവിയും ഇങ്ങനെ ഒരു കുഞ്ഞിന്റെ ജീവിതം ഇല്ലാതാക്കാൻ പറയില്ല..
“ഓ.. ദേവിയല്ല ഇവിടുത്തെ കാര്യങ്ങൾ തീരുമാനിക്കുന്നത്. ഈ നാട്ടിലെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഞാൻ തന്നെയാ. പിന്നെ നിന്റെ മോളുടെ വിധി എഴുതിയത് ദേവിയല്ല.. ഈ ഞാൻ തന്നെയാ…”
അത് പറഞ്ഞുകൊണ്ട് രാഘവൻ പൊട്ടിച്ചിരിക്കാൻ തുടങ്ങി.
എന്താണ് നടക്കുന്നതെന്ന് മനസ്സിലാകാതെ ലക്ഷ്മി രാഘവനെ തന്നെ നോക്കിയിരുന്നു.