അനുഭവങ്ങൾ അനുഭൂതികൾ !!
എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ അവൾ തരിച്ചു നിന്നു.
ഇങ്ങയൊരു കാര്യം കേട്ടിട്ടും നിർവികയാരനായി രാഘവൻ നിന്നു.
“പ്രശ്നം വെച്ചപ്പോൾ തെളിഞ്ഞത് ഞാൻ പറഞ്ഞു.
ബാക്കി കാര്യങ്ങൾ നിങ്ങളെല്ലാം ചേർന്ന് എടുക്കുക.
ഈ തീരുമാനത്തിൽ ആർക്കും എതിർപ്പില്ലെങ്കിൽ ബാക്കി കാര്യങ്ങൾ എല്ലാർക്കും ചേർന്ന് ആലോചിച്ചു തീരുമാനിക്കാം “.
രാഘവൻ : തിരുമേനി പറഞ്ഞതാണ് പരിഹാരമെങ്കിൽ അത് തന്നെ നടക്കും. ഇതിനോടകം ഒരു ജീവൻ പോയി. ദേവി കോപത്തിൽ ഇനിയൊരു ജീവൻ കൂടി പോകണ്ട.
ഉച്ചത്തിൽ പറഞ്ഞശേഷം രാഘവൻ അവിടെ ചുറ്റും നിന്ന ആൾക്കാരെ നോക്കി.
ആർക്കെങ്കിലും എന്തെങ്കിലും എതിർ അഭിപ്രായം ഉണ്ടോ എന്നായിരുന്നു ആ നോട്ടത്തിന്റെ അർത്ഥം.
പക്ഷെ ആർക്കും മറുത്തൊന്നും പറയാൻ ഇല്ലായിരുന്നു, കാരണം പൂജാരിയുടെ മരണത്തോടെ തന്നെ ജനങ്ങൾ ആസ്വസ്ഥരായിരുന്നു. മാത്രമല്ല മാളവിക അവരുടെ വീട്ടിലെ കുട്ടി അല്ലല്ലോ, സ്വന്തം കുടുംബത്തിൽ എന്തെങ്കിലും സംഭവിച്ചാലല്ലേ എല്ലാർക്കും വേദനിക്കുള്ളു.
ലതയുടെ അരികിൽ നിന്നും കാര്യങ്ങൾ അറിഞ്ഞ ശേഷം മാളവിക അമ്മയുടെ അരികത്തേക്ക് പോയി.
കുളക്കടവിൽ തനിച്ചിരുന്നു കരയുകയായിരുന്നു ആ പാവം.
“അമ്മേ…”അവളുടെ തോളിൽ ചാരി ഇരുന്നുകൊണ്ട് മാളു വിളിച്ചു.
തന്റെ വലം കൈ കൊണ്ട് അമ്മ മാളുവിനെ തന്നിലേക്കടുപ്പിച്ചു.