അനുഭവങ്ങൾ അനുഭൂതികൾ !!
രാഘവന്റെ ചോദ്യത്തിന് മറുടിയെന്നോണം വില്ലുമംഗലം ഒരു ദീർഘനിശ്വാസമിട്ടു, ശേഷം ചുറ്റും കൂടി നിൽക്കുന്ന ഭക്തരുടെ മേലെ കണ്ണോടിച്ചു.
“മേൽശാന്തിയുടെ പെടുമരണം, അമ്പലക്കുളത്തിലെ മീനുകൾ ചത്തു പൊങ്ങിയത്, ആനയുടെ മദപ്പാട്…അങ്ങനെ എല്ലാം നമ്മൾ കരുതിയത് പോലെ ദേവി കോപം കൊണ്ടുണ്ടായത് തന്നെയാണ്..
വില്ലുമംഗലത്തിന്റെ വാക്കുകൾ കേട്ട് ജനങ്ങൾ പരിഭ്രാന്തിയോടെ പരസ്പരം നോക്കി.
രാഘവൻ :എന്തെങ്കിലും പരിഹാരം..?
“അത്….
“പറഞ്ഞോളൂ തിരുമേനി…എന്ത് തന്നെയായാലും പരിഹാരം ചെയ്തിരിക്കും.. പറഞ്ഞാലും…
അല്പനിമിഷം നിശബ്ദമായി ഇരുന്നത്തിനു ശേഷം വില്ലുമംഗലം പറഞ്ഞു തുടങ്ങി.
“ദേവി കോപത്തിലാണ്…അതിന് പരിഹാരവുമുണ്ട്…പക്ഷെ ഞാൻ പറയുന്ന പരിഹാരം ആരൊക്കെ സ്വീകരിക്കും എന്നറിയില്ല”
ഒന്ന് നിർത്തിയ ശേഷം അദ്ദേഹം വീണ്ടും സംസാരിച്ച് തുടങ്ങി
മൂന്ന് തലമുറ മുൻപ് വരെ നമ്മുടെ ക്ഷേത്രത്തിൽ കന്യകയായ സ്ത്രീയാണ് ശാന്തിപ്പണി നിർവഹിച്ചിരുന്നത്. ഇനിയുള്ള കാലവും കന്യകയായ സ്ത്രീ തന്നെ ശാന്തിയായി തുടരണം എന്നാണ് ദേവിയുടെ ആഗ്രഹം.
അതുപോലെ ഒരു കാര്യം കൂടെ ഉണ്ട്….
ദേവിയുടെ ആഗ്രഹം ഈ തറവാട്ടിലെ മാളവിക കുഞ്ഞ് ഇനിയുള്ള കാലം ദേവിയുടെ ദാസിയായി കഴിയണം എന്നാണ്.
ജാതകവും ഒത്തുപോകുന്നുണ്ട് ”
വില്ലുമംഗലത്തിന്റെ ആ വാക്കുകൾ വെള്ളിടിപോലെ അവിടെ നിന്നിരുന്ന ലക്ഷ്മി തമ്പുരാട്ടിയുടെ തലയിൽ പതിച്ചു.