അനുഭവങ്ങൾ അനുഭൂതികൾ !!
എന്നത്തേയും പോലെയല്ല, അമ്മയ്ക്കെന്തോ സംഭവിച്ചത് പോലെ. ആകെ ക്ഷീണിച്ച് കിടക്കുന്നത് പോലെ അവൾക്ക് തോന്നി.
മുറി വിട്ട് പുറത്തേക്കിറങ്ങിയപ്പോൾ ജോലിക്കാരെല്ലാം തന്നെ ദയനീയമായി നോക്കുന്നതവൾ കണ്ടു.
എല്ലാവരുടെയും മുഖത്ത് ഒരു വിഷമം പോലെ.
ഉമ്മറത്തു ഇന്നലെ നടന്ന ചടങ്ങിന്റെ പന്തലും മറ്റും അഴിക്കുന്ന പണി നടക്കുവാണ്.
അവളെ അവിടെ കണ്ട പന്തലുകാരും അവളെ നോക്കി എന്തോ പിറുപിറുത്തു.
എന്തോ കാര്യമുണ്ടെന്നവൾക്ക് മനസ്സിലായി. അവൾ നേരെ പറമ്പിലേക്ക് ചെന്നു.
പറമ്പിൽ തൂത്തുവാരിക്കൊണ്ടിരുന്ന ലതയുടെ അരികിലേക്കാണവൾ പോയത്..
“ലേതേച്ചി…..”മാളു അവളെ വിളിച്ചു.
തിരിഞ്ഞു നോക്കിയപ്പോൾ മാളുവിനെ കണ്ട അവളുടെ മുഖം വാടി.
“എന്താ ലെതേച്ചി…എന്താ പറ്റിയെ…?”
“ഏയ്.. ഒന്നുല്ല മോളേ..
“ഇല്ല.. ന്തോ ഉണ്ട്..ന്താ കാര്യം…?
“ഒന്നുല്ല മോളേ….
“കള്ളം പറയണ്ടാ…പറ ലതേച്ചി….
ലത തല കുനിച്ചു നിന്നു.
തലേ ദിവസം അർധരാത്രി’
പൂജ അവസാനിച്ചിരിക്കുന്നു.
ഇപ്പോഴും ജനങ്ങൾ തറവാട് മുറ്റത്തായി നിൽപ്പുണ്ട്.
വില്ലുമംഗലം കവടി നിരത്തി പ്രശ്നം നോക്കുവാൻ തുടങ്ങി.
പലകയിൽ കരുക്കൾ നിരത്തി കുറച്ചുനേരം പലകയിലേക്ക് തന്നെ വില്ലുമംഗലം നോക്കിയിരുന്നു.
രാഘവൻ : എന്തുപറ്റി തിരുമേനി.. ഇപ്പോഴും പരിഹാരം ഒന്നും കാണുന്നില്ല..?