അനുഭവങ്ങൾ അനുഭൂതികൾ !!
അനുഭൂതി – ആ മറുപടിയിൽ ലതയുടെ വായ അടഞ്ഞു പോയി.
മനസ്സ് അസ്വസ്തമായതിനാൽ രാഘവൻ മുണ്ടുമുടുത്ത് അവിടെനിന്നുമിറങ്ങി.
പിറ്റേദിവസം, മഠത്തിൽ തറവാട്.
തറവാടിനു മുൻപിലായി പന്തൽ ഉയർന്നിട്ടുണ്ട്.
കളമെഴുത്ത് നടത്താനുള്ള തിരക്കിലാണ് എല്ലാവരും.
ജോലികളെല്ലാം വൈകുന്നേരത്തോടുകൂടി കഴിഞ്ഞു.
മുറ്റത്തായി ദേവിയുടെ വലിയ രൂപം അഞ്ച് നിറത്തിലുള്ള പൊടികളാൽ വരച്ചിരിക്കുന്നു.
ചുറ്റും കുരുത്തോലകളാൽ അലങ്കരിചിരിക്കുന്നു.
വാദ്യോപകരണങ്ങൾ കൂടെ ആയപ്പോൾ ആകെ മൊത്തം ദൈവീകമായ അന്തരീക്ഷം ഉടലെടുത്തു. ‘
സന്ധ്യ ആയതോടുകൂടി നാട്ടുകാർ തറവാട്ടിലേക്കെത്തിത്തുടങ്ങി.
വില്ലുമംഗലത്തിന്റെ നേതൃത്വത്തിലുള്ള ചടങ്ങുകൾ വൈകാതെ തന്നെ തുടർന്നു.
മാളുവും ചടങ്ങുകൾ കാണാനായി മുൻപന്തിയിലായി നിന്നു..
രാഘവനും മുൻപിൽ തന്നെ നിൽപ്പുണ്ട്.
മണിക്കൂറുകളോളം ചടങ്ങുകൾ നീണ്ടുകൊണ്ടേ ഇരുന്നു.
10 മണി കഴിഞ്ഞിട്ടും ചടങ്ങുകൾ തീരാത്തതിനാൽ പോയി ഉറങ്ങാൻ തന്നെ മാളു തീരുമാനിച്ചു.
അമ്മയും എതിർത്തില്ല,
കാരണം 9 മണി കഴിയുമ്പോഴേ ഉറങ്ങി വീഴുന്ന മാളു ഇത്ര നേരം പിടിച്ചു നിന്നത് വലിയ കാര്യമാണെന്ന് അവർക്കറിയാം.
വൈകാതെ മാളു തന്റെ കിടക്കയിൽ ഇടം പിടിച്ചു ഉറക്കത്തിലേക്ക് ആഴ്ന്നിറങ്ങി…
തന്നെ കെട്ടിപ്പിടിച്ചുകിടക്കുന്ന അമ്മയെ കണി കണ്ടുകൊണ്ടാണ് മാളു ഉറക്കമുണർന്നത്.