അനുഭവങ്ങൾ അനുഭൂതികൾ !!
“അല്ല.. ഇനി രാത്രിയിലത്തേക്ക് ഫുഡ് വേണ്ടേ..?”
സോഫയിൽ ഇരുന്നപാടെ ഞാൻ ചോദിച്ചു.
“ഓ. അത് ഞാൻ ഓൺലൈൻ ഓഡർ ചെയ്യാം.”
“മ്മ്. ഇന്നിനി അടുക്കളയിലൊന്നും കേറാൻ നിൽക്കണ്ട കേട്ടോ.”
“ആയിക്കോട്ടെ.”
“ഗുളിക കൃത്യമായി കഴിക്കണം.”
“കഴിക്കാം..”
“റസ്റ്റ് എടുക്കണം..”
“എടുക്കാം…”
“വെള്ളം കുടിക്കണം..”
“കുടിക്കാം..”
“എന്താടോ..കളിയാക്കുകയാണോ..?”
“പിന്നല്ലാതെ ഞാനെന്താ കൊച്ചുകുട്ടിയാണോ..”
“കൊച്ചു കുട്ടികളെ പിന്നേയും പറഞ്ഞു മനസിലാക്കാം..”
“ഓഹോ..”
“പിന്നല്ലാതെ…ഞാനിന്നലെ വന്നില്ലെങ്കിൽ എന്ത് ചെയ്തേനെ…എന്തെങ്കിലും വയ്യായ്ക ഉണ്ടെങ്കിൽ എന്നെ വിളിക്കണം കേട്ടോ..”
“എന്നാലൊരു കാര്യം ചെയ്യ് നീയിവിടെ കിടന്നോ..”
“ഒന്ന് പോടെ…”
“സീരിയസ് ആയി പറഞ്ഞതാ. ഇവിടെ എന്തായാലും കുറേ റൂമുണ്ടല്ലോ. എല്ലാം വെറുതെ കിടക്കുവല്ലേ.. അവിടെ മോഹനും ഇല്ലലോ.. നിൽക്കുന്നോ…?”
“ഏയ്.. ഇല്ലടോ.. ശരിയാവില്ല..”
“എന്ത് ശരിയാവില്ല…
നിൽക്കുന്നോ..?”
“ഏയ്.. വേണ്ട”.
മാളുവിന്റെ ആ ഓഫർ ഞാൻ സന്തോഷപൂർവ്വം നിരസിച്ചു.
ഞാനാഗ്രഹിക്കുന്ന കാര്യം തന്നെയാണ് മാളു എനിക്ക് മുൻപിലേക്ക് വെച്ചുനീട്ടിയത്,പക്ഷെ എന്തോ.. നൊ പറയാൻ തോന്നി.
എന്റെ നൊ പറച്ചിൽ മാളുവിന് പിടിച്ചില്ല എന്നാണ് തോന്നുന്നത്. കാരണം എന്നോടവിടെ സ്റ്റേ ചെയ്യാൻ പറഞ്ഞപ്പോൾ അവളുടെ മുഖത്തൊരു പുഞ്ചിരിയുണ്ടായിരുന്നു,