അനുഭവങ്ങൾ അനുഭൂതികൾ !!
“അതെ. ഞാനാ ഫോം ഫിൽ ചെയ്തത്.”
“എന്റെ വയസ്സ് 35 എന്ന് നീ എങ്ങനറിഞ്ഞു..?”
“ഫേസ്ബുക്ക്.”
“മണ്ടൻ..”
“എന്ത്…?”
“എന്റെ ഏജ് 35 അല്ല.”
“പിന്നെ..?”
“30 ആണ് മണ്ടാ..”
“ചുമ്മാ..”
“അതേടാ..”
“സത്യമാണോ..?”
“അതേന്ന്.. ഞാൻ fb യിൽ ഡേറ്റ് മാറ്റി ഇട്ടേക്കുവാ..”
“തള്ളാതെ പോയേ…”
“എടാ സത്യമാ.. എന്നെക്കണ്ടാൽ 35 തോന്നുമോ..”
“ഏയ്..”
“എത്ര തോന്നും നീ പറ..”
“ഒരു 28 എന്തായാലും തോന്നും..”
“ഹി ഹി”
“അല്ല,അപ്പോൾ നമ്മൾ തമ്മിൽ അഞ്ച് വയസ്സ് ഗ്യാപ്പേ ഉള്ളോ…? താങ്ക് ഗോഡ്. “
“ങേ.. എന്താ..?”
“ഒന്നുല്ല..”
“മ്മ്..നീയിന്നു നാട്ടിൽ പോകുന്നോ..?”
“ഇന്നോ..? ഇന്നിനി എപ്പോൾ…?”
“നൈറ്റ് ഫ്ലൈറ്റ് എടുത്താൽ പോരെ..”
“ഏയ്.. വയ്യ..”
“ഞാൻ കാരണം നിന്റെ പോക്ക് മിസ്സ് ആയല്ലോ സോറി.”
“തൊടങ്ങി.. ഒന്ന് മിണ്ടാതിരിക്കോ..”
“അല്ല അപ്പോളിനി നാട്ടിലേക്ക് എന്നാ.?”
“അടുപ്പിച്ചു ഹോളിഡേ കിട്ടുമ്പോൾ പോകാം.”
“ടാ.. നീ വേണമെങ്കിൽ നാട്ടിൽ പോയി വാ. തിങ്കളാഴ്ച ലീവ് എടുത്തൊ.. ഞാൻ ലീവ് അഡ്ജറ്റ് ചെയ്തിടാം. “
“എടൊ..വേണ്ടെന്ന്..പിന്നൊരിക്കൽ പോകാം.”
അപ്പോഴേക്കും മാളുവിന്റെ വീട് എത്തിയിരുന്നു.
“ചായ കുടിക്കുന്നോ…?”
ഹാളിൽ കേറിയപാടെ മാളു ചോദിച്ചു.
“ഒന്ന് പോയെ.. അവിടെ ഇരിക്ക്. വയ്യാതെ അടുക്കളയിൽ കേറണ്ട.
“വേണ്ടെങ്കിൽ വേണ്ട..”