അനുഭവങ്ങൾ അനുഭൂതികൾ !!
പക്ഷെ ഞാൻ സംസാരിക്കാനുള്ള മൂഡിലായിരുന്നു.
“എന്താ പറഞ്ഞു നിർത്തിയത്..? ബാക്കി കൂടി പറ”
തമാശ രൂപേണെ ഒന്ന് കുത്തിക്കൊണ്ട് ഞാൻ ചോദിച്ചു.
“ഏയ്.. ഒന്നുല്ല…”
ചമ്മൽ കലർന്ന ഭാവത്തിൽ അവൾ പറഞ്ഞു.
“ഡോ.. മാളു.. സോറി..”
“ങേ.. സോറിയോ..? എന്തിന്..?”
“എടൊ.. ഞാൻ തന്റെ ഇന്നർവെയർ എടുത്തത് തെറ്റാണെങ്കിൽ സോറി. നല്ല സെൻസിൽ ആണ് ഞാനത് കൊണ്ട് വന്നത്.”
“ഏയ്. ഐ നൊ രമേഷ്.. ഞാൻ തന്നെ ഒന്നിളക്കാൻ വേണ്ടി പറയാൻ പോയതാ.”
“യൂ ഗുഡ്…കലിപ്പൊന്നും ഇല്ലല്ലോ..?”
“ഒന്ന് പോടാ..”
“മ്മ്. ഇപ്പോൾ എങ്ങനുണ്ട് പനി..?’”
“ഓക്കേ ആയി.”
“ക്ഷീണം ഉണ്ടോ..?”
“ഇല്ലടാ…”
“ഓക്കേ.. ഞാൻ പോയി ഫുഡും വാങ്ങി വരാം.”
“മ്മ്. “
അന്ന് വൈകുന്നേരത്തോട് കൂടി മാളുവിനെ ഡിസ്ചാർജ് ചെയ്തു. കൗണ്ട് ലെവൽ ഒക്കെ ഇപ്പോൾ ഓക്കേ ആയി. എന്നിരുന്നാലും റസ്റ്റ് എടുക്കാൻ പറഞ്ഞിറ്റുണ്ട്.
“എങ്ങനുണ്ടായിരുന്നു ആശുപത്രി വാസം”
കാർ ഓടിക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു.
“നീയുള്ളത് നന്നായി.. ഇല്ലെങ്കിൽ പെട്ട് പോയേനെ..”
കയ്യിലിരുന്ന ഡിസ്ചാർജ് ലെറ്റർ വായിച്ചുകൊണ്ട് മാളു പറഞ്ഞു.
“വീട്ടിൽ പോയാലും റസ്റ്റ് എടുക്കണം കേട്ടോ..”
“നോക്കാം..”
“നോക്കാമെന്നോ…!!”
“റസ്റ്റ് എടുക്കാമെടോ..”
“മ്മ്..”
“ടാ..ഈ ഡിസ്ചാർജ് സമ്മറിയിൽ എന്റെ വയസ്സ് 35 ആണല്ലോ.”